റിയാദ്: മലയാളികളുൾപ്പെടെയുള്ള പ്രവാസി ദന്തൽ ഡോക്ടർമാർക്ക് ഇനി സൗദിയിലേക്ക് വിസയില്ല. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി വിദേശികളായ ദന്തൽ ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് നിർത്തി വക്കാൻ സൗദി . തൊഴിൽ സാമുഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിട്ടു.

ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നടപടി. യോഗ്യത നേടി പുറത്തിറങ്ങുന്ന സ്വദേശി യുവതി യുവാക്കൾക്കു ഈ മേഖലയിൽ അവസരങ്ങൾ നൽകുന്നതിനു വേണ്ടിയാണ് വിദേശികളുടെ റിക്രുട്ട്മെന്റ് നിറുത്തി വെക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ ആരോഗ്യ മേഖലയിൽ സ്വദേശികൾക്ക് അവസരം നൽകുന്നതിനായാണ് വിദേശികളായ ദന്തൽ ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് നിറുത്തി വെക്കുന്നത്. സൗദി ആരോഗ്യമേഖലയിൽ സമ്പൂർണ സ്വദേശിവത്കരണ പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കുമെന്ന് നേരത്തെ തൊഴിൽ, ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചിരുന്നു.