കുവൈറ്റ് സിറ്റി: മുപ്പതു വയസിൽ താഴെയുള്ള വിദേശികൾക്ക് ജോലി നിയമനം നൽകുന്നത് നിരോധിക്കാൻ ആലോചനയുമായി പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ. ഇതു സംബന്ധിച്ച് അടുത്താഴ്ച ചോരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. രാജ്യത്തെ പോപ്പുലേഷൻ സ്ട്രക്ചർ കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തുമന്ന് സോഷ്യൽ അഫേഴ്‌സ് ആൻഡ് ലേബർ മിനിസ്റ്ററും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ നിയമനം സംബന്ധിച്ചും ഇവരുടെ പ്രായം സംബന്ധിച്ചും ഈ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

കുവൈറ്റിലെ ജനസാന്ദ്രതയും ഘടനയും സംബന്ധിച്ചും ഈ യോഗങ്ങളിൽ തീരുമാനം എടുക്കുമെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവത്ക്കരണം കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് മുപ്പതു വയസിൽ താഴെയുള്ള വിദേശികൾക്ക് തൊഴിൽ നിയമനം നിരോധിക്കാൻ ആലോചന നടത്തുന്നത്.