ഐഎസ്ആർഒയ്ക്കു കീഴിലുള്ള അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളാണുള്ളത് വിവിധ വിഭാഗങ്ങളിൽ ടെക്‌നിഷ്യൻ ബി തസ്തികയിൽ മാത്രം 73 അവസരങ്ങൾ ഉണ്ട്.

പരസ്യ നമ്പർ: SAC:01:2018

പോസ്റ്റ് കോഡ്, തസ്തിക,യോഗ്യത വിവരങ്ങൾ.

 പോസ്റ്റ് കോഡ് 01-സയന്റിസ്റ്റ്/ എൻജിനീയർ എസ്ഡി: ഇലക്ട്രോണികസ്/വിഎൽഎസ്‌ഐ/മൈക്രോവേവ് വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ സ്‌പെഷ്യലൈസേഷനോടെ എംഇ/ എംടെക്, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/

ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ ബിഇ/ ബിടെക.

പോസ്റ്റ് കോഡ്- 02 സയന്റിഫിക് അസിസ്റ്റന്റ് -എ(മൾട്ടിമീഡിയ): ഒന്നാം ക്ലാസോടെ അംഗീകൃത ത്രിവൽസര ബിഎസ്സി മൾട്ടിമീഡിയ/ അനിമേഷൻ.

പോസ്റ്റ് കോഡ്-03-ടെക്‌നിഷ്യൻ ബി (ഫിറ്റർ): മെട്രിക് (എസ്‌സ്എൽസി/ പത്താം ക്ലാസ്), മെഷിനിസ്റ്റ് ട്രേഡിൽ ഐടി ഐ/ എൻടിസി/എൻഎസി.

പോസ്റ്റ് കോഡ്-04 -ടെക്‌നീഷ്യൻ ബി (െമഷിനിസ്റ്റ്): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/പത്താം ക്ലാസ്), മെഷീനിസ്റ്റ് ട്രേഡിൽ ഐടി ഐ/എൻ്ടിസി/ എൻഎസി.

പോസ്റ്റ് കോഡ്-05 -ടെക്‌നീഷ്യൻ ബി (ടർണർ): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/പത്താം ക്ലാസ്), ടർണർ ട്രേഡിൽ െഎടിഐ/ എൻടിസി/എൻഎസി.

പോസ്റ്റ് കോഡ്-06 -ടെക്‌നീഷ്യൻ ബി (ഇലക്ട്രോണിക്‌സ്): മെട്രിക് (എസ്എസ്സി/എസ്എസ്എൽസി/പത്താം ക്ലാസ്), ഇലക്ട്രോണിക്‌സ് ട്രേഡിൽ ഐ്ടിഐ/എൻടിസി/എൻഎസി.

പോസ്റ്റ് കോഡ്-07 -ടെക്‌നീഷ്യൻ ബി (ഇലക്ട്രീഷ്യൻ): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/പത്താം ക്ലാസ്),ഇലക്ട്രീഷ്യൻ ട്രേഡിൽ െഎടി െഎ/എൻടിസി/എൻഎസി.

 പോസ്റ്റ് കോഡ്-08 -ടെക്‌നീഷ്യൻ ബി (എൽഎസിപി/എഒസിപി): മെട്രിക് (എസ്എസ്സി/എസ്എസ്എൽസി/പത്താം ക്ലാസ്), ലാബ് അസിസ്റ്റന്റ് കെമിക്കൽ പ്ലാന്റ്/അറ്റൻഡന്റ് ഓപറേറ്റർ കെമിക്കൽ ്പ്ലാന്റ് ട്രേഡിൽ ഐടിഎ/എൻടിസി/ എൻസി.

പോസ്റ്റ് കോഡ്-09 -ടെക്‌നീഷ്യൻ ബി (ഡിജിറ്റൽ ഫോട്ടോഗ്രഫർ): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/ പത്താം ക്ലാസ്), ഡിജിറ്റൽ ഫോട്ടോഗ്രാഫി ട്രേഡിൽ ഐെ
ടിഎ/എൻടിസി/എൻഎസി.

പോസ്റ്റ് കോഡ് 10- ടെക്‌നിഷ്യൻ ബി(ആർഎസി): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/ പത്താം ക്ലാസ്), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് ട്രേഡിൽ ഐടിഎ/ എൻടിസി/എൻഎസി.

പോസ്റ്റ് കോഡ് -11-ടെക്‌നിഷ്യൻ-ബി ഐടി/ഐസിടിഎസ്എം/ഐടിഇഎസ്എം): മെട്രിക് (എസ്എസ്സി/ എസ്എസ്എൽസി/പത്താം ക്ലാസ്), ഇൻഫർമേഷൻ ടെക്‌നോളജി/ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റംസ് മെയിന്റനൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്ട്രോണിക്‌സ് സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ െഎടിഐ/ എൻടിസി/എൻഎസി.

പോസ്റ്റ് കോഡ്-12- ടെക്‌നിഷ്യൻ ബി(സിഎച്ച്എൻഎം): മെട്രിക് (എസ്എസ്‌സി, എസ്എസ്എൽസി/പത്താം ക്ലാസ്), കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ ഐടിഎ/എൻടിസി/എൻഎസി.

പോസ്റ്റ് കോഡ്-13- കേറ്ററിങ് അറ്റൻഡ്ന്റ് എ: എസ്എസ്എൽസി/എസ്എസിസി/ മെട്രിക്കുലേഷൻ ജയം.

പോസ്റ്റ് കോഡ്-14-കുക്ക്: എസ്എസ്എൽസി/ എസ്എസ്‌സി/മെട്രിക്കുലേഷൻ ജയം, ഹോട്ടൽ/ കാന്റീൻ സമാന തസ്തികയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനും
വിശദവിവരങ്ങൾക്കുമായി www.sac.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ  അവസാന തീയതി ഏപ്രിൽ 2.