മനാമ: രാജ്യത്ത് റീസൈക്കിളിങ് നിർബന്ധമാക്കിക്കൊണ്ട് ഉടൻ തന്നെ നിയമം പ്രാബല്യത്തിലാകും. സ്വകാര്യ മേഖലയിലും പബ്ലിക് സെക്ടറുകളിലും ബാധമാകുന്ന ഈ നിയമം വീടുകളും പാലിക്കണമെന്നാണ് നിബന്ധന. ഇതുസംബന്ധിച്ച നിയമം ഉടൻ പാർലമെന്റ് പാസാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രാജ്യത്ത് റീസൈക്കിളിങ് സംബന്ധിച്ച ആശയം മുന്നോട്ടു വച്ചത് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡാണ്. പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്രീസ് ആൻഡ് എൻവയോൺമെന്റ് വകുപ്പ് കമ്മിറ്റിയാണ് ഇതു നടപ്പിലാക്കുക. റീസൈക്കിളിങ് നടത്തുന്നതിന് മുന്നോടിയായി ഷോപ്പിങ് മാളുകൾ, റെസ്റ്റോറന്റുകൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ആശുപത്രികൾ, ഓഫീസുകൾ തുടങ്ങിയ പബ്ലിക് സ്ഥലങ്ങളിൽ വ്യത്യസ്ത നിറത്തിലുള്ള ബിന്നുകൾ സ്ഥാപിക്കും. അതേസമയം ഫുഡ് വേസ്റ്റുകൾ നിക്ഷേപിക്കാൻ കറുത്ത ബിൻ ബോക്‌സുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് മുമ്പ് അവ തരംതിരിച്ചു വേണം പുറന്തള്ളാനെന്നും നിർദേശിക്കുന്നു.

റിസൈക്കിളിങ് സംബന്ധിച്ച സർക്കാർ നിർദ്ദേശം പാലിക്കാത്തവർക്ക് പിഴയും ജയിൽ ശിക്ഷയുടെ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. നിയമം പാർലമെന്റ് അംഗീകരിച്ചാൽ ഗതാഗത നിയമം നടപ്പാക്കിയതു പോലെ ഘട്ടം ഘട്ടമായിട്ടായിരിക്കും റീസൈക്കിളിംഗും നടപ്പാക്കുക.