- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കി ആനത്തോട് ഡാമിൽ റെഡ് അലർട്ട്; ജാഗ്രത പ്രഖ്യാപിച്ചത് ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയതിനെത്തുടർന്ന്; കക്കാട്ടാറിന്റേയും പമ്പയുടേയും തീരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം
പത്തനംതിട്ട: കക്കി ആനത്തോട് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ നാളെ രാവിലെ എട്ട് ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. പമ്പയുടെ തീരത്തുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 981.46 മീറ്ററാണ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മുൻപ ്ബ്ല്യൂ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story