കാഞ്ഞങ്ങാട് : മുണ്ട്നീര് ബാധിച്ച് കേൾവിശക്തി നഷ്ടപ്പെട്ട് , കേൾവിശക്തിവീണ്ടെടുക്കാൻ ഓപറേഷന് വിധേയമാകുന്നതടക്കം ഭാരിച്ച ചികിത്സക്ക് ചികിത്സാചെലവിലേക്കായി കാരുണ്യ ധായകരുടെ കാരുണ്യവർഷവും പ്രതീക്ഷിച്ചിരിക്കുന്ന സനൽചികിത്സാ സഹായനിധിയിലേക്ക് അമ്പതിനായിരം രൂപയുടെ സഹായധനം നൽകി കാരുണ്യത്തിന്റെഉറവയായി പെയ്തിറങ്ങി റെഡ് ഫ്‌ളവേർസ് ഗ്രൂപ്പ് കാഞ്ഞങ്ങാട്.

തെക്കേപ്പുറംബ്രദേർസ് ഒരുക്കുന്ന ഈവനിങ് സെവൻസ് ഫുട്ബോൾ ഫെസ്റ്റ് വേദിയിൽ വച്ചാണ്‌റെഡ്ഫ്‌ളവേർസ് ചെയർമാൻ രഞ്ജിത്ത് ജഗൻ സനൽ ചികിത്സാ കമ്മിറ്റി ചെയർമാൻ എം ഹമീദ്ഹാജിക്ക് അമ്പതിനായിരം രൂപയുടെ സഹായധനം കൈമാറിയത്.