- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ്മിയുമായി ചേർന്ന് തകർപ്പൻ ഓഫറുമായി ജിയോ; 199 രൂപയുടെ ഓഫർ പ്ലാനിൽ പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ, എസ്എംഎസ് എന്നിവയും: ഇന്നലെ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 5എ സ്മാർട്ഫോണിനൊപ്പം വിപണി പിടിച്ചെടുക്കാൻ ജിയോയും
ഷവോമി റെഡ്മി 5എ സ്മാർട്ഫോണുമായി ചേർന്ന് തകർപ്പൻ ഓഫറുമായി ജിയോ. ഇന്നലെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 5എ സ്മാർട്ഫോൺ വാങ്ങുന്നവർക്കു വേണ്ടിയാണ് റെഡ്മിയുടെ പുത്തൻ ഓഫർ. പുതിയ ഫോൺ സ്വന്തമാക്കുന്നവർക്ക് 199 രൂപയുടെ ഓഫർ പ്ലാനാണ് ലഭിക്കുക. പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ പരിധിയില്ലാത്ത എസ്എംഎസ് എന്നിവ ലഭിക്കും. 28 ദിവസമാണ് ഓഫർ വാലിഡിറ്റി. ഇന്നലെ ഉച്ചയ്ക്കാണ് റെഡ്മി 5എ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2 ജിബി, 3 ജിബി റാമുകൾ ഉള്ള ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഫോണിന് 5,999 രൂപയാണ് യഥാർത്ഥവില. എന്നാൽ തുടക്കത്തിൽ 1,000 രൂപ വില കുറച്ച് 4,999 രൂപയ്ക്കാണ് ഫോൺ വിൽപ്പനയ്ക്കെത്തിക്കുന്നത്. അതേസമയം മൂന്ന് ജിബി റാമുള്ള പതിപ്പിന് 6,999 രൂപയാണ് വില. അഞ്ച് ഇഞ്ചിന്റെ 720 പിക്സൽ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജിബി. മൂന്ന് ജിബി പതിപ്പുകളിൽ പുറത്തിറങ്ങുന്ന ഫോൺ 16 ജിബി 32 ജിബി ഇന്
ഷവോമി റെഡ്മി 5എ സ്മാർട്ഫോണുമായി ചേർന്ന് തകർപ്പൻ ഓഫറുമായി ജിയോ. ഇന്നലെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി 5എ സ്മാർട്ഫോൺ വാങ്ങുന്നവർക്കു വേണ്ടിയാണ് റെഡ്മിയുടെ പുത്തൻ ഓഫർ. പുതിയ ഫോൺ സ്വന്തമാക്കുന്നവർക്ക് 199 രൂപയുടെ ഓഫർ പ്ലാനാണ് ലഭിക്കുക. പരിധിയില്ലാത്ത വിളികളും ദിവസേന ഒരു ജിബി ഡാറ്റ പരിധിയില്ലാത്ത എസ്എംഎസ് എന്നിവ ലഭിക്കും. 28 ദിവസമാണ് ഓഫർ വാലിഡിറ്റി.
ഇന്നലെ ഉച്ചയ്ക്കാണ് റെഡ്മി 5എ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2 ജിബി, 3 ജിബി റാമുകൾ ഉള്ള ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഫോണിന് 5,999 രൂപയാണ് യഥാർത്ഥവില. എന്നാൽ തുടക്കത്തിൽ 1,000 രൂപ വില കുറച്ച് 4,999 രൂപയ്ക്കാണ് ഫോൺ വിൽപ്പനയ്ക്കെത്തിക്കുന്നത്. അതേസമയം മൂന്ന് ജിബി റാമുള്ള പതിപ്പിന് 6,999 രൂപയാണ് വില.
അഞ്ച് ഇഞ്ചിന്റെ 720 പിക്സൽ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജിബി. മൂന്ന് ജിബി പതിപ്പുകളിൽ പുറത്തിറങ്ങുന്ന ഫോൺ 16 ജിബി 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളുമുണ്ടാവും. മൈക്രോ എസ്ഡി കാർഡ് സൗകര്യവുമുണ്ട്.
3000 ാഅവ ബാറ്ററിയുള്ള ഫോണിൽ എട്ട് ദിവസം വരെ ചാർജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 13 മെഗാപിക്സൽ റിയർ ക്യാമറയും അഞ്ച് മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് ന്യൂഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഐയുഐ 9 ഓപറേറ്റിങ് സിസ്റ്റമാണ് ഫോണിനുണ്ടാവുക.