- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ്മി 5എ സ്മാർട്ട് ഫോൺ ലഭ്യമാകുന്നത് 4999 രൂപക്ക്; ഷവോമി നമ്പർ വൺ സെയിൽ ഇനി മുതൽ മി.കോം ലൈവിലും ; റെഡ്മി ഫോണുകൾക്ക് ലഭിക്കുന്നത് മികച്ച ഓഫറുകൾ; ഫ്ളാഷ് സെയിൽ ഡിസംബർ 21നും 22നും
മുംബൈ: ഇന്ത്യയിൽ സ്മാർട്ട് ഫോണുകൾ ചെറിയ വിലക്ക് അവതരിപ്പിക്കുന്ന ഷവോമി റെഡ്മി സീരീസുകൾ തങ്ങളുടെ നമ്പർ വൺ സെയിൽ ഇനി മുതൽ മി.കോം ലൈവിലും ലഭ്യമാക്കുന്നു. മികച്ച ഓഫറുകൾ ആണ് ഷവോമിയുടെ നമ്പർ വൺ സെയിലിൽ കമ്പനി നൽകുന്നത്. ഷവോമിയുടെ സ്മാർട്ട് 2, മി മാക്‌സ് 2, റെഡ്മി നോട്ട് 4 ,റെഡ്മി 4 എല്ലാം ഈ വിൽപനയിൽ ഡിസ്‌കൗണ്ടിൽ ലഭിക്കും. അത് പോല തന്നെ മറ്റ് ആക്‌സസറീസിനും കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മി നമ്പർ വൺ ഫാൻ വിൽപനയിലെ താരമായ റെഡ്മി 5 എയിയുടെ സ്മാർട്ട് ഫോണിന്റെ കൂടെ വി.ആർ 2 ഹെഡ്‌സെറ്റ്, എം.ഐ റൂട്ടർ, എം.ഐ വൈഫൈ റിപീറ്റർ തുടങ്ങിയവയും നൽകുന്നുണ്ട്. 4999 രൂപക്കാണ് റെഡ്മി 5എ ലഭ്യമാകുക. ക്വാഡ്‌കോർ സ്‌നാപ്ഡ്രാഗൺ 425 പ്രൊസസറാണ് റെഡ്മി 5 എ യുടെ കരുത്ത്. ഇന്റേണൽ സ്റ്റോറേജ് (128 ജിബി വരെ) വിപുലീകരിക്കാൻ മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഒരു 13എം.ബി റിയർ ക്യാമറയും 5 എംപി സെൽഫി ഷൂട്ടറും പ്രദാനം ചെയ്യുന്നു. 3000എം.എ.എച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 8 ദിവസത്തേക്ക് സ്റ്റാൻഡ്‌ബൈ ടൈമും കമ
മുംബൈ: ഇന്ത്യയിൽ സ്മാർട്ട് ഫോണുകൾ ചെറിയ വിലക്ക് അവതരിപ്പിക്കുന്ന ഷവോമി റെഡ്മി സീരീസുകൾ തങ്ങളുടെ നമ്പർ വൺ സെയിൽ ഇനി മുതൽ മി.കോം ലൈവിലും ലഭ്യമാക്കുന്നു. മികച്ച ഓഫറുകൾ ആണ് ഷവോമിയുടെ നമ്പർ വൺ സെയിലിൽ കമ്പനി നൽകുന്നത്.
ഷവോമിയുടെ സ്മാർട്ട് 2, മി മാക്‌സ് 2, റെഡ്മി നോട്ട് 4 ,റെഡ്മി 4 എല്ലാം ഈ വിൽപനയിൽ ഡിസ്‌കൗണ്ടിൽ ലഭിക്കും. അത് പോല തന്നെ മറ്റ് ആക്‌സസറീസിനും കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മി നമ്പർ വൺ ഫാൻ വിൽപനയിലെ താരമായ റെഡ്മി 5 എയിയുടെ സ്മാർട്ട് ഫോണിന്റെ കൂടെ വി.ആർ 2 ഹെഡ്‌സെറ്റ്, എം.ഐ റൂട്ടർ, എം.ഐ വൈഫൈ റിപീറ്റർ തുടങ്ങിയവയും നൽകുന്നുണ്ട്. 4999 രൂപക്കാണ് റെഡ്മി 5എ ലഭ്യമാകുക.
ക്വാഡ്‌കോർ സ്‌നാപ്ഡ്രാഗൺ 425 പ്രൊസസറാണ് റെഡ്മി 5 എ യുടെ കരുത്ത്. ഇന്റേണൽ സ്റ്റോറേജ് (128 ജിബി വരെ) വിപുലീകരിക്കാൻ മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഒരു 13എം.ബി റിയർ ക്യാമറയും 5 എംപി സെൽഫി ഷൂട്ടറും പ്രദാനം ചെയ്യുന്നു. 3000എം.എ.എച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 8 ദിവസത്തേക്ക് സ്റ്റാൻഡ്‌ബൈ ടൈമും കമ്പനി വാഗ്ദാനം ചെയ്യും.