- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടി കുറയ്ക്കാൻ ഒറ്റമൂലി കണ്ടെത്തി; ഇഷ്ടം പോലെ റെഡ് വൈൻ കഴിക്കുക
വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ഒരു സന്തോഷവാർത്ത. തടി കുറയ്ക്കുന്നതിന് ഗവേഷകർ ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ധാരാളം റെഡ് വൈൻ കുടിക്കുക. തടി കുറയും. റെഡ് വൈനിലും മുന്തിരിയിലും ബെറിയിലുമുള്ള ഒരു ചേരുവ തടികുറയ്ക്കാൻ ഉത്തമമാണെന്നാണു ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന
വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ഒരു സന്തോഷവാർത്ത. തടി കുറയ്ക്കുന്നതിന് ഗവേഷകർ ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ധാരാളം റെഡ് വൈൻ കുടിക്കുക. തടി കുറയും.
റെഡ് വൈനിലും മുന്തിരിയിലും ബെറിയിലുമുള്ള ഒരു ചേരുവ തടികുറയ്ക്കാൻ ഉത്തമമാണെന്നാണു ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. റെസ്‌വറേട്രോൾ എന്ന ഈ പദാർഥമാണ് തടികുറയ്ക്കാൻ കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ബ്രൗൺ ഫാറ്റ് ഉൽപ്പാദനത്തിന് റെസ്‌വറേട്രോൾ സഹായിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇത് ശരീരത്തിലെ അധികമുള്ള കലോറിയെ ഇല്ലാതാക്കാൻ സഹായിക്കും.
ചുണ്ടെലികളിൽ പരീക്ഷണം നടത്തിയാണ് ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർ അന്തിമതീരുമാനത്തിൽ എത്തിയിരിക്കുന്നത്. റെസ്‌വറേട്രോൾ നൽകിയ എലികൾക്കു മറ്റുള്ളവയെ അപേക്ഷിച്ച് 40 ശതമാനം തടി കുറഞ്ഞതായി കണ്ടെത്തി. അവയുടെ ശരീരത്തിലുണ്ടായിരുന്ന അധിക കൊഴുപ്പ് ബ്രൗൺ ഫാറ്റാക്കി മാറ്റാൻ റെസ്‌വറേട്രോൾ സഹായിച്ചു. പഴവർഗങ്ങളിലെ പോളിഫിനോൾ സമാനഫലം നൽകാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് ഗവേഷകർക്കുള്ളത്. എല്ലാ പോളിഫിനോളുകളുടെയും പ്രതിരൂപമായാണ് തങ്ങൾ റെസ്‌വറേട്രോളിനെ കാണുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ പ്രൊഫ. മിൻ ഡു പറഞ്ഞു.
റെഡ് വൈൻ കഴിക്കുന്നതിലൂടെ ഈ ചേരുവകൾ ശരീരത്തിൽ എത്തുന്നതിനാൽ അധികമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ബ്രൗൺ ഫാറ്റ് രൂപത്തിലേക്കു മാറാൻ സഹായകമാകും. ഇത് ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കും. ശരീരത്തിന്റെ പരിണാമപ്രക്രിയകൾക്കു വിഘാതമായി നിൽക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാനും കഴിയും. അതിലൂടെ ആരോഗ്യത്തോടെയുള്ള ഒരു ശരീരം പ്രദാനം ചെയ്യാനാകുമെന്നാണു വിലയിരുത്തൽ.
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്പ്‌ബെറി, മുന്തിരി, ആപ്പിൾ എന്നിവയിൽ ഈ പദാർഥം ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴവർഗങ്ങളുടെ സത്തയാലാണു റെഡ് വൈൻ നിർമ്മാണമെന്നതിനാൽ ഇവയുടെ ഗുണം ഏറെ ലഭിക്കാൻ സഹായകമാകും. അതായത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ റെഡ് വൈനിന്റെ ഉപയോഗം കൊണ്ടു കഴിയുമെന്നർഥം.
മുമ്പുതന്നെ റെഡ് വൈനിനെ ഔഷധമായി കരുതാനാകുമെന്നു ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഹൃദ്‌രോഗം തടയാനും കാൻസറിനെ പ്രതിരോധിക്കാനും അകാല വാർധക്യം തടയാനും റെഡ് വൈൻ ഉത്തമമാണെന്നാണു ഗവേഷകർ പറയുന്നത്. തലച്ചോറിന്റെ പ്രവർത്തനം ഊർജിതമാക്കാനും അൽസ്‌ഹൈമേഴ്‌സ്, മറവിരോഗം എന്നിവയെ പ്രതിരോധിക്കാനും റെഡ് വൈൻ സഹായിക്കും.