ൻ പ്രതിഫലം വാങ്ങുന്ന സുന്ദരികളായ ലൈംഗിക തൊഴിലാളികളെ പറ്റി നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യമാരെ കുറിച്ചുള്ള വാർത്തകൾ ഇന്നും അപൂർവമാണ്. ഇത്തരത്തിലുള്ള ഒരു പുരുഷ ലൈംഗിക തൊഴിലാളി റെഡ്ഇറ്റിൽ ബ്ലാക്ക്‌ലേബൽബാലൂ എന്ന പേരിൽ തന്റെ തൊഴിൽ രഹസ്യങ്ങൾ വെളിപ്പെടുത്തി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. താൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ലൈംഗിക സേവനം നൽകി വരുന്നുണ്ടെന്നും ആവശ്യക്കാരിൽ ഭൂരിഭാഗവും 30നും 45തിനും ഇടയിലുള്ള സൗന്ദര്യമില്ലാത്ത സ്ത്രീകളാണെന്നും ബാലൂ വെളിപ്പെടുത്തുന്നു. ലൈംഗിക സേവനത്തിനായി താൻ മണിക്കൂറിന് 100 ഡോളർ ഈടാക്കുന്നുണ്ടെന്നും തന്റെ ജീവിതം തുറന്ന് കാട്ടിക്കൊണ്ട് ഈ പുരുഷവേശ്യ കുറിച്ചിരിക്കുന്നു.

തന്നോട് ആർക്കും എന്ത് ചോദിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ തന്റെ യഥാർത്ഥ പേര് വിവരങ്ങൾ പുറത്ത് വിടാൻ ഇയാൾ തയ്യാറാവുന്നുമില്ല. ക്രെയ്ഗ്‌സ് ലിസ്റ്റ് പോലുള്ള ക്ലാസിഫൈഡ് ആഡ് വെബ്‌സൈറ്റുകൾ പ്രയോജനപ്പെടുത്തിയാണ് താൻ കസ്റ്റമർമാർ പിടിക്കുന്നതെന്നും ഈ യുവാവ് പറയുന്നു. ഒരു നൈറ്റ് ഔട്ടിന് പോകാൻ താൻ സ്ത്രീകളെ തേടുന്നുവെന്ന ഒരു പരസ്യം ബാലൂ ക്രെയ്ഗ്‌സ് ലിസ്റ്റിൽ കൊടുത്തിരുന്നു. ഇതിനെ തുടർന്ന് 60 ഡോളർ നൽകാമെന്ന് പറഞ്ഞ് ഒരു പുരുഷൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ അയാൾക്ക് സെക്‌സ് വേണ്ടിയിരുന്നില്ലെന്നും മറിച്ച് വെറും ആലിംഗനംമാത്രം മതിയായിരുന്നുവെന്നും ബാലൂ വെളിപ്പെടുത്തുന്നു.

താൻ ഹവായിൽ നിന്നും നിലവിൽ ജീവിക്കുന്ന നഗരത്തിലെത്തിയപ്പോൾ തനിക് ജോലി നഷ്ടപ്പെട്ടുവെന്നും ജീവിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും തുടർന്ന് പണത്തിന് ആലിംഗനം വാഗ്ദാനം ചെയ്ത് പരസ്യം കൊടുക്കുകയായിരുന്നുവെന്നും ബാലൂ വെളിപ്പെടുത്തുന്നു. ആ പരസ്യത്തോടുള്ള പ്രതികരണം കുറവായതിനാൽ സെക്‌സ് തന്നെ വാഗ്ദാനം ചെയ്ത് പിന്നീട് പരസ്യം നൽകുകയായിരുന്നുവെന്നും അയാൾ പറയുന്നു. അതിനോട് നിരവധി പേർ താൽപര്യത്തോടെ പ്രതികരിച്ചതോടെ ബാലൂവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 

കാണാൻ ഭംഗിയില്ലാത്ത സ്ത്രീകളാണ് തന്റെ കസ്റ്റമർമാരായി മിക്കവാറും എത്താറുള്ളതെന്നതിനാൽ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ താൻ സുന്ദരികളെ ഭാവനയിൽ സങ്കൽപിച്ച് നിർവൃതി കൊള്ളാറുണ്ടെന്നും ബാലൂ വെളിപ്പെടുത്തുന്നു. അതായത്

ഇത്തരക്കാരുമായി സെക്‌സ് ചെയ്യുമ്പോൾ താൻ കണ്ണടയ്ക്കുമെന്നും ഇതിന് മുമ്പുണ്ടായ നല്ല ലൈംഗിക അനുഭവങ്ങളും സുന്ദരികളെയും സങ്കൽപിക്കുമെന്നും ഇയാൾ പറയുന്നു. ഇതിനെല്ലാമിടയിൽ തനിക്കൊരു ഗേൾഫ്രണ്ടുണ്ടായിരുന്നുവെന്നും അവൾ മരിക്കുന്നത് വരെ അവളുമൊത്ത് നല്ല രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്നു.