- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിലെ മൂർ സ്ട്രീറ്റിന് ഇനി പുതിയ മുഖം; മെച്ചപ്പെട്ട പാർക്കിംഗും കാൽനടയും സുഗമമാക്കി മൂർ സ്ട്രീറ്റ് മോടിപിടിപ്പിക്കും
ഡബ്ലിൻ: നഗരത്തിലെ ഏറ്റവും പുരാതന ഔട്ട്‌ഡോർ ഫുഡ് മാർക്കറ്റായ മൂർ സ്ട്രീറ്റിന് പുതിയ മുഖം നൽകാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നിലവിലുള്ള അസൗകര്യങ്ങളും മറ്റും പരിഗണിച്ച് മൂർ സ്ട്രീറ്റ് പുതുക്കിപ്പണിയാനാണ് ഡബ്ലിൻ സിറ്റി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. കുറെക്കാലാമായി മൂർ സ്ട്രീറ്റിൽ പാർക്കിംഗിനും ശുചീകരണത്തിനും മറ്റും ഏറെ ബുദ്ധിമുട്ടുക
ഡബ്ലിൻ: നഗരത്തിലെ ഏറ്റവും പുരാതന ഔട്ട്‌ഡോർ ഫുഡ് മാർക്കറ്റായ മൂർ സ്ട്രീറ്റിന് പുതിയ മുഖം നൽകാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നിലവിലുള്ള അസൗകര്യങ്ങളും മറ്റും പരിഗണിച്ച് മൂർ സ്ട്രീറ്റ് പുതുക്കിപ്പണിയാനാണ് ഡബ്ലിൻ സിറ്റി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
കുറെക്കാലാമായി മൂർ സ്ട്രീറ്റിൽ പാർക്കിംഗിനും ശുചീകരണത്തിനും മറ്റും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതിയുയർന്നിട്ടുണ്ട്. സ്റ്റാളുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നതും മറ്റുമാണ് ശുചീകരണ തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ശുചീകരണം മെച്ചപ്പെട്ട രീതിയിൽ നടക്കാത്തത് മൂലം മാലിന്യങ്ങൾ ചിതറിക്കടക്കുന്നതും ഇവിടെ പതിവുകാഴ്ചയാണ്. അതുകൊണ്ടു തന്നെ സ്റ്റാളുകൾക്ക് അടുക്കും ചിട്ടയും വരുത്തുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് പറയപ്പെടുന്നു.
സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ പാർക്കിംഗാണ് ഇവിടെ നേരിടുന്ന മറ്റൊരു പ്രശ്‌നം. വാഹനത്തിരക്കു മൂലം കാൽനടക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മൂർ സ്ട്രീറ്റിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന രീതിയിൽ പുതിയ മാറ്റം വരുത്തുന്നതോടെ ഇവയ്‌ക്കെല്ലാം പരിഹാരമാകുമെന്നാണ് കൗൺസിൽ പ്രതീക്ഷിക്കുന്നത്.
സ്ട്രീറ്റിലെ വേസ്റ്റ് മാനേജ്‌മെന്റാണ് കൗൺസിലിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. സ്റ്റാൾ ഉടമകൾ വാർഷിക ഫീസായ 287 യൂറോയും കാഷ്വൽ ട്രേഡിങ് ലൈസൻസ് ഫീസായ 225 യൂറോയും അടയ്ക്കുന്നുണ്ടെങ്കിലും വേസ്റ്റ് മാനേജ്‌മെന്റിന് കൗൺസിൽ ഇവരിൽ നിന്ന് തുക ഈടാക്കുന്നില്ല. അതേസമയം വർഷം 147,250 യൂറോയാണ് കൗൺസിലിന് ഈയിനത്തിൽ ചെലവാകുന്നത്.