ക്യൂൻസ്ടൗണിലുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കി വരുന്ന ബസ് സേവനങ്ങൾ വെട്ടിക്കുറിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർ്ട്ട്. അടുത്ത നവംബർ 20 മുതൽ സേവനങ്ങൾ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 800 ഓളം വിദ്യാർത്ഥികൾ വെട്ടിലാകും.

നിലവിൽ സൗജന്യമായി ബസ് സർവ്വീസ് ലഭ്യമാകുന്ന വിദ്യാർത്ഥികൾക്ക് ഇതോടെ ആഴ്‌ച്ച 5 ഡോളറോളം മുടക്കി വേണം സ്‌കൂളിലെത്താൻ. വരുന്ന ആഴ്‌ച്ച ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഓറ്റാഗോ റിജിയനൽ കൗൺസിലുമായം സ്‌കൂൾ പ്രതിനിധികളുമായും ചർച്ച നടത്തും.

എന്നാൽ ചിലയിടങ്ങളിലേക്കുള്ള ബസ് സർവ്വീസ് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആർതേഴ്‌സ് പോയിന്റ്, ആരോടൗൺ, ലേക്ക്‌ഹേയ്‌സ് എസ്‌റ്റേറ്റ്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവ്വീസ് തുടരുമെന്നാണ് അധികൃതർ അറിചിച്ചത്. സൺഷൈൻ ബേ, ഫ്രാങ്കടൺ, ജാക്‌സ് പോയിന്റ് തുടങ്ങിയ പ്രദേശങ്ങളിലേ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇപ്പോൾ മിനിസ്ട്രി സ്‌കൂൾ ബസ് ആണ് ഉപയോഗിച്ച് വരുത്ത്. ഇവര് പബ്ലിക് സർവ്വീസിനെ ആശ്രയിക്കേണ്ടി വരും.