- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂക്കം കുറയ്ക്കാൻ ഏറ്റവും എളുപ്പം തീറ്റ കൂട്ടുന്നത്. രണ്ടാഴ്ച ഡയറ്റും രണ്ടാഴ്ച തീറ്റയുമാണ് മെച്ചമെന്ന് റിപ്പോർട്ട്
തൂക്കം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത ഭാരം കുറയ്ക്കാൻ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൂട്ടുന്നത് സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രണ്ടാഴ്ച സ്ട്രിക്റ്റായ ഡയറ്റ് പിന്തുടരുകയും പിന്നീടുള്ള രണ്ടാഴ്ച ഭക്ഷണം സ്വാഭാവികമായ രീതിയിൽ കഴിക്കുകയും ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായകരമാകുമെന്നാണ് കണ്ടെത്തൽ. ഇങ്ങന
തൂക്കം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത ഭാരം കുറയ്ക്കാൻ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൂട്ടുന്നത് സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രണ്ടാഴ്ച സ്ട്രിക്റ്റായ ഡയറ്റ് പിന്തുടരുകയും പിന്നീടുള്ള രണ്ടാഴ്ച ഭക്ഷണം സ്വാഭാവികമായ രീതിയിൽ കഴിക്കുകയും ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായകരമാകുമെന്നാണ് കണ്ടെത്തൽ. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിന്റെ ദഹന പ്രക്രീയ പതുക്കെയാവുകയും സ്വാഭാവികമായി ഭക്ഷണത്തോടുള്ള ആവേശം കുറയുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഭക്ഷണം പൊടുന്നെ കുറയ്ക്കുന്നത് ശരീരത്തിനാവശ്യമായ കലോറികൾ കിട്ടാത്ത അവസ്ഥ വരും. എന്നാൽ, കൃത്യമായ ഇടവേളകളിൽ അത് നിയന്ത്രിക്കുന്നത് കലോറികളുടെ കുറവുമായി ശരീരത്തിന് താദാത്മ്യം പ്രാപിക്കാനുള്ള അവസരം നൽകുമെന്നും ഗവേഷകർ പറയുന്നു. പൊണ്ണത്തടിയുള്ള 36 പുരുഷന്മാരുടെ ഭക്ഷണ രീതികൾ പിന്തുടർന്ന നുവാല ബീൺ എന്ന ഗവേഷകയാണ് ഈ കണ്ടെത്തൽ നടത്തിയിരുന്നത്.
തുടർച്ചയായി 16 ആഴ്ചയോളം ഭക്ഷണം പാതിയാക്കി വെട്ടിക്കുറച്ച് കുറച്ചുപേരെ ഗവേഷണത്തിന് വിധേയരാക്കിയപ്പോൾ മറ്റുചിലരെ രണ്ടാഴ്ച ഡയറ്റിലും അടുത്ത രണ്ടാഴ്ച അല്ലാതെയും പരീക്ഷിച്ചു. തുടർച്ചയായി ഭക്ഷണം നിയന്ത്രിച്ചവരെക്കാൾ കൂടുതൽ ഭാരക്കുറവ് ഉണ്ടായത് ഇടവിട്ട് ഡയറ്റിങ്ങിന് വിധേയരാക്കിയവരാണെന്ന് പ്രൊഫസ്സർ നുവാല കണ്ടെത്തി. കലോറികളുടെ കുറവുമായി ശരീരത്തിന് എളുപ്പത്തിൽ അഡ്ജസ്റ്റാവാൻ സാധിക്കുന്നതുകൊണ്ടാണ് ഇടവിട്ടുള്ള ഡയറ്റ് കൂടുതൽ ഫലപ്രദമാകുന്നതെന്ന് അവർ പറയുന്നു.
ക്വീൻസ്ലൻഡിലെ ബോണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സ്‌പോർട്ടിലെ ഗവേഷകയാണ് പ്രൊഫസ്സർ നുവാല. തുടർച്ചയായി ഡയറ്റിലേർപ്പെടുന്ന ഒരാളുടെ ശരീരത്തിലെ കലോറിയുടെ കുറവ് പരിഹരിക്കാൻ ശരീരം വിശപ്പ് കൂട്ടുക പോലുള്ള പ്രക്രീയകളിൽ ഏർപ്പെടുമെന്ന് നുവാല പറയുന്നു. എന്നാൽ, ഇടവിട്ടുള്ള ഡയറ്റിങ് ശരീരത്തെ പ്രതികൂലമായി ബാധിക്കില്ല. പതുക്കെ, ശരീരം ഡയറ്റിങ്ങിന്റെ വഴിയിലേക്ക് എത്തുകയും ചെയ്യും. ആഴ്ചയിൽ രണ്ടുദിവസം കലോറി കൂടുതലായി ഇടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുകയെന്ന രീതിയും ഇതേ ഫലം ചെയ്‌തേക്കാമെന്നും അവർ പറയുന്നു. എന്നാൽ, ഇത്തരക്കാർ മറ്റുള്ള ദിവസങ്ങളിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള അപകടമുണ്ടെന്നും അവർ പറയുന്നു.