- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ അപകട സാധ്യത കൂടിയ അഞ്ച് റോഡുകളിൽ വേഗപരിധി കുറയ്ക്കുന്നു; കുറഞ്ഞ വേഗപരിധി 50 ഉം 70 ഉം ആക്കി കുറച്ചു; പുതിയ വേഗപരിധി മെയ് ഒന്ന് മുതൽ നിലവിൽ
അജ്മാനിൽ അപകടസാധ്യത കൂടിയ റോഡുകളിലെ വേഗപരിധി കുറച്ചു. ഇതിന്റെ ഭാഗമായി അഞ്ചു പ്രധാന റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ ആണ് തീരുമാനം. വാഹനാപകടങ്ങൾ നിയന്ത്രിക്കുകയാണു ലക്ഷ്യം. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റ്, കുവൈറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കുറഞ്ഞ വേഗപരിധി 50 കിലോമീറ്ററാക്കിയാണ് പുനർ നിശ്ചയിച്ചത്. നേരത്തെ ഇത് 60 കിലോമീറ്ററായിരുന്നു. 70 കിലോമീറ്ററിൽ കൂടുന്ന വാഹനങ്ങൾ റഡാറിൽ കുടുങ്ങും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി 80 കിലോമീറ്ററാക്കി. 100 കിലോമീറ്ററിൽ കൂടിയാൽ റഡാറിൽ രേഖപ്പെടുത്തും. അഡ്‌നോക്, ഇനോക് പെട്രോൾ സ്റ്റേഷനുകളിൽനിന്നുള്ള എക്‌സിറ്റുകളിൽ ബംബുകൾ സ്ഥാപിച്ചിട്ടുണ്ട്. മെയ് ഒന്നിന് പുതിയ വേഗപരിധി നിലവിൽ വരും.
അജ്മാനിൽ അപകടസാധ്യത കൂടിയ റോഡുകളിലെ വേഗപരിധി കുറച്ചു. ഇതിന്റെ ഭാഗമായി അഞ്ചു പ്രധാന റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ ആണ് തീരുമാനം. വാഹനാപകടങ്ങൾ നിയന്ത്രിക്കുകയാണു ലക്ഷ്യം.
ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റ്, കുവൈറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കുറഞ്ഞ വേഗപരിധി 50 കിലോമീറ്ററാക്കിയാണ് പുനർ നിശ്ചയിച്ചത്. നേരത്തെ ഇത് 60 കിലോമീറ്ററായിരുന്നു.
70 കിലോമീറ്ററിൽ കൂടുന്ന വാഹനങ്ങൾ റഡാറിൽ കുടുങ്ങും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി 80 കിലോമീറ്ററാക്കി. 100 കിലോമീറ്ററിൽ കൂടിയാൽ റഡാറിൽ രേഖപ്പെടുത്തും. അഡ്‌നോക്, ഇനോക് പെട്രോൾ സ്റ്റേഷനുകളിൽനിന്നുള്ള എക്‌സിറ്റുകളിൽ ബംബുകൾ സ്ഥാപിച്ചിട്ടുണ്ട്. മെയ് ഒന്നിന് പുതിയ വേഗപരിധി നിലവിൽ വരും.
Next Story