ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും വേഗപരിധി കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇപ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ കഴിയുന്ന ഈ റോഡുകളിൽ വേഗപരിധി 110 കിലോമീറ്ററായി ചുരുക്കാനാണ് നീക്കം.

ദുബൈയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന രണ്ട് ഹൈവേകളാണ് ഇവ രണ്ടും. തീരുമാനം പരിഗണനയിലാണെന്നും നടപ്പാക്കിയിട്ടില്ലെന്നും ആർടിഎ അധികൃതർ അറിയിച്ചു.