കൊച്ചി: ശ്യാംധർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി റീനു മാത്യൂസ് അഭിനയിക്കില്ലെന്ന് സൂചന. സെവൻത് ഡേയ്ക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിന്നു റീനു മാത്യൂസ് പിന്മാറായതായാണു പുതിയ വാർത്തകൾ. ഡേറ്റിന്റെ പ്രശ്നം കാരണം റീനു പിന്മാറി എന്നാണ് സൂചന. ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി മമ്മൂട്ടിയും റീനു മാത്യൂസം ഒന്നിച്ചഭിനയിച്ചത്. പിന്നീട് ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത പ്രൈസ് ദ ലോർഡ് എന്ന ചിത്രത്തിന് വേണ്ടിയും ഒന്നിച്ചു.

റീനു പിന്മാറിയ സാഹചര്യത്തിൽ ചിത്രത്തിലേക്ക് വേറെ നായികമാരെ പരിഗണിച്ചുവരികയാണ്. ആശ ശരത്തും ദീപ്തി സതിയും മമ്മൂട്ടി ചിത്രത്തിലെത്തുമെന്നാണ് സൂചന. മമ്മൂട്ടിയുടെ നായികയായി ശ്യാംധർ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ ഡേറ്റില്ല എന്നാണത്രെ റീനു പ്രതികരിച്ചത്. എയർഹോസ്റ്റസായ റീനു മാത്യൂസ് എപ്പോഴും സിനിമയെക്കാൾ പ്രധാന്യം നൽകുന്നത് തന്റെ ജോലിക്ക് തന്നെയാണ്. ജോലിയിൽ അധികം അവധി എടുക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമകൾ കുറയുന്നത്.

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ലോർഡ് ലിവിങ് സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ റീനു അഭിനയിച്ചത്.