- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മലയാളി ബാലൻ ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു
ഷിക്കാഗോ: മലയാളി ബാലൻ ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. ഗർണിയിൽ സ്ഥിരതാമസക്കാരനായ രാജേഷ് - മിന്റു മാത്യു ദമ്പതികളുടെ മൂത്ത പുത്രൻ റീവ് മാത്യു (10) ആണ് മരിച്ചത്. വാക്കീഗൻ ക്‌നാനായ യാക്കോബായ ദേവാലയത്തിൽ നിന്ന് വിസ്‌കോസൺ ഹോളി ഹിൽ ദേവാലയത്തിലേക്ക് തീർത്ഥായാത്രയ്ക്ക് പോകുമ്പോൾ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് റീവ് കൊല്ലപ്പെട്ടത്.. ഇവ
ഷിക്കാഗോ: മലയാളി ബാലൻ ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. ഗർണിയിൽ സ്ഥിരതാമസക്കാരനായ രാജേഷ് - മിന്റു മാത്യു ദമ്പതികളുടെ മൂത്ത പുത്രൻ റീവ് മാത്യു (10) ആണ് മരിച്ചത്.
വാക്കീഗൻ ക്‌നാനായ യാക്കോബായ ദേവാലയത്തിൽ നിന്ന് വിസ്‌കോസൺ ഹോളി ഹിൽ ദേവാലയത്തിലേക്ക് തീർത്ഥായാത്രയ്ക്ക് പോകുമ്പോൾ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് റീവ് കൊല്ലപ്പെട്ടത്..
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റീവും മറ്റൊരു കുട്ടിയും വാഹനത്തിന് പുറത്തേക്ക് തെറിച്ചു പോയി. ഉടൻ തന്നെ സമീപത്തുള്ള കോൺഡെൽ ആശുപത്രിയിലെത്തിച്ചെങ്കിലും റീവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഏഴു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റാരുടേയും പരിക്ക് ഗുരുതരമല്ല.
രാജേഷ് കല്ലിശേരി ഒറ്റപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മിന്റു കുറിച്ചി ഈശ്വരൻപറമ്പിൽ ജെയിംസ് -ലീല ദമ്പതികളുടെ മകളാണ്. ക്‌നാനായ സമുദായത്തിലെ പരേതനായ ഈശ്വരൻപറമ്പിൽ അച്ചന്റെ ചെറുമകളാണ് മിന്റു.