- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫറണ്ടം; മലയാളത്തിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു
ഡബ്ലിൻ: സ്വവർഗ വിവാഹം നിയമ വിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തിൽ 22 നു അയർലണ്ടിൽ നടക്കുന്ന റഫറണ്ടത്തെ ആസ്പദമാക്കി അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 15 ന് ബ്രേയിലുള്ള വിൽട്ടതൻ ഹോട്ടലിൽ വച്ചാണ് സംവാദം സംഘടിപ്പിച്ചത്. റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചി
ഡബ്ലിൻ: സ്വവർഗ വിവാഹം നിയമ വിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തിൽ 22 നു അയർലണ്ടിൽ നടക്കുന്ന റഫറണ്ടത്തെ ആസ്പദമാക്കി അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 15 ന് ബ്രേയിലുള്ള വിൽട്ടതൻ ഹോട്ടലിൽ വച്ചാണ് സംവാദം സംഘടിപ്പിച്ചത്. റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന പ്രവാസി മലയാളികൾക്ക് തങ്ങളുടെ വാദഗതികൾ ഉന്നയിക്കാനും പരസ്പരം സംവദിക്കാനുമായി ഒരു വേദി ഒരുക്കുകയാണ് മലയാളം ചെയ്തത്. സ്ത്രീയും പുരുഷനും തമ്മിൽ മാത്രം നിലനില്ക്കുന്ന വിവാഹം എന്ന ഉടമ്പടി സമാനലിംഗത്തിൽ പെട്ട രണ്ടു വ്യക്തികൾ തമ്മിൽ സാധ്യമാകുമോ എന്നതായിരുന്നു പ്രധാന തർക്ക വിഷയം.
ഒരേ ലിംഗത്തിൽപെട്ട രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമാണന്നും, പുതിയ തലമുറയെ തെറ്റായ ജീവിതരീതികളിലേക്ക് നയിക്കുമെന്നും 'നോ' പക്ഷക്കാർ അഭിപ്രായപ്പെട്ടു. ജീവജാലങ്ങളുടെ നിലനില്പിനാധാരമായ പ്രതുല്പാദന വ്യവസ്ഥയെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള ബന്ധങ്ങളെ ഒരു കാരണവശാലും അനുകൂലിക്കാൻ സാദ്ധ്യമല്ലന്നും നോ പക്ഷത്തുള്ളവർ ഒന്നടങ്കം വാദിച്ചു.
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു 'യെസ്' പക്ഷക്കാരുടെ വാദം. സമാനലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹബന്ധം മറ്റു പല രാജ്യങ്ങളിലും നിലവിൽ വന്നതാണന്നും, അവിടുത്തെ സാമൂഹികബന്ധങ്ങൾക്ക് ഇതുമൂലം യാതൊരു കോട്ടവും സംഭവിച്ചില്ല എന്നും യെസ് പക്ഷക്കാർ എതിർവാദം ഉന്നയിച്ചു. ഇത്തരം ബന്ധങ്ങളെ വൈകല്യമായി കണക്കാക്കുന്ന സമൂഹമനസ്സാക്ഷിക്ക് മാറ്റം വരണമെന്നും യെസ് പക്ഷം അഭിപ്രായപ്പെട്ടു.
അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധിയാളുകൾ സംവാദത്തിൽ പങ്കുചേർന്നു. അലക്‌സ് ജേക്കബ്, വിനു കെ നാരായണൻ എന്നിവർ സംവാദത്തിന്റെ മോഡറേറ്റർമാരായി പ്രവർത്തിച്ചു. സെക്രട്ടറി ബിപിൻ ചന്ദ് സംവാദത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.