ഡബ്ലിൻ: മലയാളം നിയമ വിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തിൽ 22 നു അയർലണ്ടിൽ നടക്കുന്ന റഫറണ്ടം ഇതിനോടകം തന്നെ പ്രവാസിമലയാളികൾക്കിയടയിൽ വളരെയധികം ചർച്ചാ വിഷയമായി  കഴിഞ്ഞു. റഫറണ്ടത്തിന്റെ ഫലം എന്തായാലും അത് ഇവിടെയുള്ള മലയാളി കുടുംബങ്ങളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും എന്നതിൽ തർക്കമില്ല. വിവാഹം എന്ന ഉടമ്പടി സമാനലിംഗത്തിൽ പെട്ട രണ്ടു വ്യക്തികൾ തമ്മിൽ  സാധ്യമാവുമോ അതോ   സ്ത്രീയും പുരുഷനും തമ്മിൽ മാത്രം നിലനില്കുന്ന ഉടമ്പടിയാണോ  എന്നതാണ് തർക്ക വിഷയം. ഭൂരിപക്ഷം മലയാളികൾക്കും  റഫറണ്ടത്തെപ്പറ്റിയും അതിന്റെ  ഗുണദോഷവശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയില്ല.

റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന മലയാളികൾക്ക്  തങ്ങളുടെ വാദഗതികൾ ഉന്നയിക്കാനും പരസ്പരം സംവദിക്കാനുമായി ഒരു അവസരം ഒരുങ്ങുന്നു.  അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ  15 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ബ്രേയിലെ വില്ട്ടൻ ഹോട്ടലിൽ വച്ചാണ് സംവാദം സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാവുന്നതാണ്. വോട്ട് ചെയ്യുന്നതിന് മുമ്പായി വ്യക്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനോടൊപ്പം സ്വന്തം നിലപാടുകൾ ശരിയാണോ എന്ന് മാറ്റുരച്ചു നോക്കുവാൻ കൂടി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

സംവാദത്തിലേക്ക് 'മലയാളം' ഏവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
 
ബിപിൻ ചന്ദ്          0894492321
ജോബി സ്‌കറിയ   0857184293
വി.ഡി രാജൻ         0870573885