- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഡ്...ഫ്രൂട്ട്സ്... സവോള...ഉരുളക്കിഴങ്ങ്.. തക്കാളി..ജാം... ഒരിക്കലും ഫ്രിഡ്ജിൽ വയ്ക്കരുതാത്ത 24 ഉൽപന്നങ്ങൾ ഇവ
ഇന്ന് റഫ്രിജറേറ്ററുകൾ ഇല്ലാത്ത അടുക്കളകൾ വിരളമാണ്. മോഡേൺ കിച്ചന്റെ അവിഭാജ്യഘടകമായി അവ മാറിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേട് കൂടാതെ നിലനിത്താനും അവയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും അവയെ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിലൂടെ സാധിക്കുമെന്ന ഒരു വിശ്വാസമാണ് ഭൂരിഭാഗം പേർക്കുമുള്ളത്. എന്നാൽ ഇത് പൂർണമായും ശരിയല്ലെന്നാണ് ആര
ഇന്ന് റഫ്രിജറേറ്ററുകൾ ഇല്ലാത്ത അടുക്കളകൾ വിരളമാണ്. മോഡേൺ കിച്ചന്റെ അവിഭാജ്യഘടകമായി അവ മാറിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേട് കൂടാതെ നിലനിത്താനും അവയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും അവയെ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിലൂടെ സാധിക്കുമെന്ന ഒരു വിശ്വാസമാണ് ഭൂരിഭാഗം പേർക്കുമുള്ളത്. എന്നാൽ ഇത് പൂർണമായും ശരിയല്ലെന്നാണ് ആരോഗ്യവിഗദ്ധർ അഭിപ്രായപ്പെടുന്നത്. ചില ഭക്ഷ്യവസ്തുക്കൾ റഫ്രിജറേറ്ററിൽ വയ്ക്കുന്നതിലൂടെ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാണ് തെളിഞ്ഞിട്ടുള്ളത്. അതായത് അവയുടെ ഫ്‌ലേവർ മോശമായ വഴിയിൽ മാറ്റി മറിക്കാൻ ഇത് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന് പുറമെ ചില ആഹാരപദാർത്ഥങ്ങളുടെ പോഷകാശത്തെ കുറയ്ക്കാനും ഇത് കാരണമാകുന്നുണ്ട്. ചിലത് റഫ്രിജറേറ്ററിൽ വച്ചാൽ അത് എളുപ്പം നശിക്കാനും കാരണമാകും. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ റഫ്രിജറേറ്ററിൽ വയ്‌ക്കേണ്ടുന്നവയും വയ്‌ക്കേണ്ടാത്തവയുമായ ചില ആഹാരസാധനങ്ങളേതെല്ലാമാണെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. അത്തരത്തിലുള്ള 24 ഉൽപന്നങ്ങളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.
1. ബ്രഡ്
ബ്രഡുകൾ വയ്ക്കുന്ന പതിവ് പലരും പിന്തുടരുന്നുണ്ട്. എന്നാൽ ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നതിലൂടെ വേഗത്തിൽ ഡ്രൈ ആകാൻ വഴിയൊരുക്കും.ഇതു വഴി നിങ്ങൾ ഉണക്ക റൊട്ടി തിന്നേണ്ടി വരും. ഫ്രിഡ്ജിൽ വയ്ക്കുന്നതിന് പകരം ബ്രഡ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ഒരു കൂൾ കപ്പ് ബോർഡിലോ അല്ലെങ്കിൽ ബ്രഡ് ബോക്‌സിലോ വയ്ക്കുന്നതിലൂടെ ഗുണമേന്മയുള്ളതും മാർദവുമുള്ളതുമായ ബ്രഡ് കഴിക്കാം.
2. പച്ചിലകൾ
ചീര പോലുള്ളവ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഉടൻ അവ വാടാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുകയാണ് മിക്കവരുടെയും പതിവ്. എന്നാൽ ഇത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുന്നത്. അതായത് പച്ചിലക്കറികളുടെ ഗുണമേന്മ നഷ്ടപ്പെടാൻ ഇതിടയാക്കും. ഫ്രിഡ്ജിൽ വയ്ക്കുന്നതിന് പകരം അവയെ വെള്ളം നിറച്ച ഒരു ജാറിൽ കുത്തനെ വയ്ക്കുന്നതാണ് ഉത്തമം. ഇതിലൂടെ ഇവയെ ഫ്രഷാക്കി നിലനിൽത്താൻ സാധിക്കും.
3. ഉരുളക്കിഴങ്ങ്
റഫ്രിജറേറ്ററിൽ വയ്ക്കുന്നതിലൂടെ ഉരുളക്കിഴങ്ങിന്റെ യഥാത്ഥ മണവും ഗുണവും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിന് പകരം അവയെ ഒരു പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം. പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചാൽ ഈർപം ഉണ്ടാകാൻ സാധ്യതയേറുകയും ഉരുളക്കിഴങ്ങ് എളുപ്പത്തിൽ കേടുവരുകയും ചെയ്യും.
4. പഴങ്ങൾ
ആപ്പിൾ, നേന്ത്രപ്പഴം, സിട്രസ് , ബെറീസ്, പീച്ചസ്, ആപ്രികോട്ട്, തുടങ്ങിയവ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇവടെയ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതിലൂടെ അവയുടെ യഥാർത്ഥ മണവും ഗുണവും നഷ്ടപ്പെടാനിടയാകും. എന്നാൽ അവ ഉപയോഗിക്കുന്നതിന് മുമ്പ് അരമണിക്കൂർ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. ചവച്ച് തിന്നുമ്പോൾ ഇവ ക്രിസ്പി ആയിരിക്കാൻ ഇതിലൂടെ സാധിക്കും. ഓറഞ്ച്, ലെമൺസ്, ലൈമുകൾ തുടങ്ങിയവ അടുക്കളയിലെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം. മൂപ്പെത്താത്ത അവൊക്കാഡൊ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. എന്നാൽ മൂപ്പെത്തിയതോ പകുതി മുറിച്ചതോ ആയ അവൊക്കാഡോ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്.
5. ഉള്ളി
ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം പേപ്പർ ബാഗിൽ പൊതിഞ്ഞ് തണുത്തതും വെളിച്ചം അധികമില്ലാത്തതുമായ ഇടത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.ഇവയെ ഉരുളക്കിഴങ്ങിൽ നിന്നും വേറിട്ട് സൂക്ഷിക്കുകയും വേണം. ഉരുളക്കിഴങ്ങിൽ നിന്നും വാതകങ്ങളും മറ്റും പുറന്തള്ളുന്നതിനാൽ അവ ഉള്ളി എളുപ്പം കേടുവ രുത്തുന്നതിനിടയാക്കുന്നതിനാലാണിത്.
6. സലാഡ് ഡ്രസിംഗുകൾ
വിനാഗിരി പോലുള്ളതോ ഓയിൽ ബേസ്ഡ് ആയതോ ആയ സലാഡ് ഡ്രസിംഗുകൾ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം. എന്നാൽ ക്രീം, യോഗർട്ട്, അല്ലെങ്കിൽ മായോ അധിഷ്ഠിതമായ ഡ്രസിംഗുകൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം.
7. തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്റെ ഫ്‌ലേവർ നഷ്ടപ്പെടുന്നതാണ്. അതിന് പകരം അവ ഒരു പേപ്പർ ബാഗിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം.വിളഞ്ഞ തക്കാളികൾ മൂന്ന് ദിവസത്തോളം കേട് കൂടാതെ നിലനിൽക്കുന്നതാണ്.
8. കെച്ചപ്പും സോയ് സോസും
സോസി കെച്ചപ്പും സോയ് സോസും റഫ്രിജറേഷനില്ലാതെ ഉപയോഗിക്കുന്നതാണ് നല്ലത്. അവ തുറന്ന് ബാക്കി വന്നാലും ഫ്രിഡ്ജിൽ കയറ്റി വയ്‌ക്കേണ്ടതില്ല.
9. പയർ വർഗങ്ങൾ
നിങ്ങൾ പ്രാതലിനൊപ്പം കഴിക്കുന്ന പയർ വർഗങ്ങൾ ഫ്രിഡ്ജിൽ വയ്‌ക്കേണ്ടതില്ല.
10. എണ്ണകൾ
എണ്ണകളും സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നതാണ് ഉചിതം. എന്നാൽ കുറഞ്ഞ സാറ്റ്‌വറേറ്റഡ് ഫാറ്റ് കണ്ടന്റുള്ള സൺഫ്‌ലവർ പോലുള്ളവ തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാവുന്നതാണ്. അതിനാൽ അവയെ ഒരു ഇരുണ്ട കാബിനറ്റിലോ ഫ്രിഡ്ജിന്റെ ഡോറിലോ സൂക്ഷിക്കാവുന്നതാണ്. കുരുക്കളിൽ നിന്നുൽപാദിപ്പിക്കുന്ന ഓയിലുകൾ മാത്രമാണ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതിന് അനുയോജ്യം.
11. കാപ്പി
വായുകടക്കാത്ത കണ്ടയിനറിൽ കാപ്പി സൂക്ഷിക്കുന്നതാണ് ഉചിതമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അവ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഫ്‌ലാവറും ഗുണമേന്മയും നഷ്ടപ്പെടുന്നതാണ്.
12. അച്ചാറുകൾ
ഫ്രിഡ്ജിന് പുറത്തായിരിക്കും അച്ചാറുകൾ ഫ്രഷായിരിക്കുക.ഒരു തുറന്ന ഇടത്തിൽ അവ സൂക്ഷിക്കുന്നതായിരിക്കും അനുയോജ്യം. അതിലൂടെ വായുസഞ്ചാരം ഇതിന് ചുറ്റും സാധ്യമാവുകയും ചെയ്യും.
13. മെലോൺസ്
സാധാരണയായി മെലോണുകൾ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ മുറിച്ച ശേഷം ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ മൂന്നോ നാലോ ദിവസം കേട് കൂടാതെ നിലനിർത്താനാകും.
14. പീനട്ട് ബട്ടർ
പീനട്ട് ബട്ടറുകൾക്കും റഫ്രിജറേഷൻ ആവശ്യമില്ല. തണുത്തതും ഇരുട്ട് നിറഞ്ഞതുമായ ഒരിടത്ത് സൂക്ഷിച്ചാൽ മതിയാകും.
15. തേൻ
മൃദുവായ തേനിനെ കട്ടിയുള്ളതാക്കാനെ റഫ്രിജറേഷൻ കൊണ്ട് സാധിക്കൂ. അതിനാൽ തേൻ സാധാരണ മുറിയിലെ ഊഷ്മാവിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം.നേരിട്ട ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത്‌സൂക്ഷിക്കരുത്.
16. ബെറികൾ
ശുദ്ധമായ ബെറികൾക്ക് കുറഞ്ഞ ആയുസേയുള്ളൂ. അതിനാൽ അവ ഫ്രിഡ്ജിൽ കയറ്റി വയ്‌ക്കേണ്ടതില്ല. ഒന്നോ രണ്ടോ ദിവസത്തിനകം അവ കഴിക്കുന്നതാണുത്തമം.
17. ജാമുകൾ
ഉയർന്ന അളവിലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിരിക്കുന്നതിനാൽ ജാമുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. അതിനാൽ അവ തുറന്നാലും ഫ്രിഡ്ജിൽ കയറ്റി വയ്‌ക്കേണ്ടതില്ല.
18. സ്റ്റോൺ ഫ്രൂട്‌സുകൾ
പീച്ച്, ചെറി, പ്ലം തുടങ്ങിയവ ഫ്രിഡ്ജിൽ വയ്ക്കുന്നതായിരിക്കും ഉത്തമം. അവ പാകമാകുന്നത് വരെ പുറത്ത് സൂക്ഷിക്കരുത്.
19. വെളുത്തുള്ളി
ഫ്രിഡ്ജിൽ വയ്ക്കുന്നതിലൂടെ വെളുത്തുള്ളിയുടെ ഫ്‌ലാവർ നഷ്ടപ്പെടുകയും അവ വേഗം നശിക്കുകയും ചെയ്യും. അതിന് പകരം ഒരു പേപ്പർ ബാഗിൽ വെളിച്ചം കുറഞ്ഞ തണുത്ത പ്രദേശത്ത് ഇവ സൂക്ഷിക്കാം.
20. സുഗന്ധദ്രവ്യങ്ങൾ
ഗ്രൗണ്ട് സ്‌പൈസസുകൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതില്ല.
21. നട്ട്‌സുകളും ഉണങ്ങിയ പഴങ്ങളും
ഇവയും റഫ്രിജറേറ്ററിൽ കരുതേണ്ടതില്ല. നട്ട്‌സുകൾ ഇരുണ്ടതും തണുത്തതുമായ ഇടങ്ങളിലാണ് സൂക്ഷിക്കാനുത്തമം.
22. വിൻർ സ്‌ക്വാഷുകൾ
അകോൺ സ്‌ക്വാഷ്, സ്പാഗെട്ടി സ്‌ക്വാഷ്, ഡെലികാറ്റ്, തുടങ്ങിയവ വിന്റർ സ്‌ക്വാഷുകൾക്ക് ഉദാഹരണങ്ങളാണ്. വൈറ്റമിൻ എ, സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ മുറിയിലെ ഊഷ്മാവിൽ സൂക്ഷിക്കുന്നതാണുത്തമം. സ്‌ക്വാഷുകൾ ഒരു മാസത്തിന് മുകളിൽ ഫ്രിഡ്ജിന് പുറത്ത് നിലനിൽക്കുന്നതാണ്.
23. പാക്ക് ചെയ്ത് ടൂണ
കാൻ പോലുള്ള പായ്ക്കറ്റിലടച്ച ടൂണ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
24. കുരുമുളക്
ചുവപ്പ്, പച്ച, മഞ്ഞ, ഉണങ്ങിയ കുരുമുളക് തുടങ്ങിയവയ്‌ക്കൊന്നും റഫ്രിജറേഷൻ ആവശ്യമില്ല. ഒരു തണുത്ത സ്ഥലത്ത് പേപ്പർ ബാഗിൽ ഇവ സൂക്ഷിക്കാവുന്നതാണ്.