- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു സമ്പന്ന രാഷ്ട്രങ്ങൾ മൊത്തം സ്വീകരിച്ചത് ഒമ്പതു ശതമാനം മാത്രം അഭയാർഥികളെ; യുദ്ധത്തിലും കലാപത്തിലും പെട്ട് രാജ്യം വിടുന്നവരെ സ്വീകരിക്കാൻ സന്നദ്ധത കാണിക്കണമെന്ന് ചാരിറ്റി സംഘടന
ലണ്ടൻ: കഴിഞ്ഞ വർഷം യൂറോപ്പിനെ മുൾമുനയിൽ നിർത്തിയ അഭയാർഥി പ്രവാഹത്തിൽ ലോകത്തിലെ തന്നെ ആറു സമ്പന്ന രാഷ്ട്രങ്ങൾ മൊത്തം സ്വീകരിച്ചത് ഒമ്പതു ശതമാനത്തിൽ താഴെ അഭയാർഥികളെയാണെന്ന് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓക്‌സാം എന്ന സംഘടന വ്യക്തമാക്കി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ സമ്പന്ന രാജ്യങ്ങൾ അഭയാർഥികൾക്കു നേരെ മുഖം തിരിക്കുകയാണെന്നും അവരെ സ്വീകരിക്കാൻ വിമുഖത കാട്ടുകയാണെന്നുമാണ് ഓക്‌സാം വെളിപ്പെടുത്തുന്നത്. അഭയാർഥികളായി എത്തുന്നവർക്ക് താമസം, ഭക്ഷണം, ആരോഗ്യസംരക്ഷണം എന്നിവയ്‌ക്കൊപ്പം തന്നെ തൊഴിലും നൽകാൻ ഈ സമ്പന്ന രാജ്യങ്ങൾ മുന്നോട്ടു വരുന്നില്ല. താരതമ്യേന പാവപ്പെട്ട രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ അഭയാർഥികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നും ഓക്‌സാം കുറ്റപ്പെടുത്തി. യുദ്ധവും ആഭ്യന്തര കലാപവും മൂലം സ്വദേശത്തു നിന്ന് പലായനം ചെയ്യുന്ന ഇക്കൂട്ടർക്ക് ആശ്രയമൊരുക്കാൻ സമ്പന്നരാജ്യങ്ങൾ കൂടി മുന്നോട്ടു വരണമെന്ന് ഓക്‌സാം ഓർമപ്പെടുത്തി. ലോകസമ്പത്തിന്റെ പകുതിയോളം കൈയടിക്കി
ലണ്ടൻ: കഴിഞ്ഞ വർഷം യൂറോപ്പിനെ മുൾമുനയിൽ നിർത്തിയ അഭയാർഥി പ്രവാഹത്തിൽ ലോകത്തിലെ തന്നെ ആറു സമ്പന്ന രാഷ്ട്രങ്ങൾ മൊത്തം സ്വീകരിച്ചത് ഒമ്പതു ശതമാനത്തിൽ താഴെ അഭയാർഥികളെയാണെന്ന് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓക്‌സാം എന്ന സംഘടന വ്യക്തമാക്കി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ സമ്പന്ന രാജ്യങ്ങൾ അഭയാർഥികൾക്കു നേരെ മുഖം തിരിക്കുകയാണെന്നും അവരെ സ്വീകരിക്കാൻ വിമുഖത കാട്ടുകയാണെന്നുമാണ് ഓക്‌സാം വെളിപ്പെടുത്തുന്നത്.
അഭയാർഥികളായി എത്തുന്നവർക്ക് താമസം, ഭക്ഷണം, ആരോഗ്യസംരക്ഷണം എന്നിവയ്‌ക്കൊപ്പം തന്നെ തൊഴിലും നൽകാൻ ഈ സമ്പന്ന രാജ്യങ്ങൾ മുന്നോട്ടു വരുന്നില്ല. താരതമ്യേന പാവപ്പെട്ട രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവർ അഭയാർഥികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നും ഓക്‌സാം കുറ്റപ്പെടുത്തി. യുദ്ധവും ആഭ്യന്തര കലാപവും മൂലം സ്വദേശത്തു നിന്ന് പലായനം ചെയ്യുന്ന ഇക്കൂട്ടർക്ക് ആശ്രയമൊരുക്കാൻ സമ്പന്നരാജ്യങ്ങൾ കൂടി മുന്നോട്ടു വരണമെന്ന് ഓക്‌സാം ഓർമപ്പെടുത്തി.
ലോകസമ്പത്തിന്റെ പകുതിയോളം കൈയടിക്കിവച്ചിരിക്കുന്ന ഈ ആറു രാജ്യങ്ങളിൽ മൊത്തം 21 ലക്ഷം അഭയാർഥികൾ മാത്രമാണുള്ളത്. മൊത്തമുള്ള അഭയാർഥികളിൽ 8.88 ശതമാനം മാത്രമാണിത്. ടർക്കി, ജോർദാൻ, പാക്കിസ്ഥാൻ, ഫലസ്തീൻ, ലെബനൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ താരതമ്യേന ജിഡിപി കുറഞ്ഞ രാഷ്ട്രങ്ങൾ 120 ലക്ഷത്തോളം അഭയാർഥികൾക്കാണ് അഭയമൊരുക്കിയിട്ടുള്ളത്.
അഭയാർഥികളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമ്പന്ന രാഷ്ട്രങ്ങളുടെ നിലപാടിനെ ഓക്‌സാം രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.