- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികളുടെ സ്‌ക്രീനിങ് നടപടി ജർമനിയും കടുപ്പമുള്ളതാക്കുന്നു; കുടിയേറ്റക്കാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും; അഫ്ഗാനിൽ നിന്നുള്ള അഭയാർഥികളെ തിരിച്ചയയ്ക്കാനും തീരുമാനം
ബെർലിൻ: അഭയാർഥികളുടെ കാര്യത്തിൽ ജർമനിയും നിയന്ത്രണ നടപടികളിലേക്ക്. ഈ വർഷം പത്തു ലക്ഷത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭയാർഥികളുടെ സ്‌ക്രീനിങ് നടപടികൾ കൂടുതൽ കടുപ്പമുള്ളതാക്കാൻ ജർമനി തീരുമാനിച്ചു. സിറിയയിൽ നിന്നുൾപ്പെടെയുള്ള അഭയാർഥികൾക്ക് ഇനി മുതൽ ഇന്റർവ്യൂ അഭിമുഖീകരിച്ചതിനു ശേഷമേ രാജ്യങ്ങൾ
ബെർലിൻ: അഭയാർഥികളുടെ കാര്യത്തിൽ ജർമനിയും നിയന്ത്രണ നടപടികളിലേക്ക്. ഈ വർഷം പത്തു ലക്ഷത്തിൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭയാർഥികളുടെ സ്‌ക്രീനിങ് നടപടികൾ കൂടുതൽ കടുപ്പമുള്ളതാക്കാൻ ജർമനി തീരുമാനിച്ചു.
സിറിയയിൽ നിന്നുൾപ്പെടെയുള്ള അഭയാർഥികൾക്ക് ഇനി മുതൽ ഇന്റർവ്യൂ അഭിമുഖീകരിച്ചതിനു ശേഷമേ രാജ്യങ്ങൾ അഭയാർഥിയായി പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
മുമ്പ് തങ്ങളുടെ വിവരങ്ങൾ എഴുതി നൽകിയാൽ മാത്രം മതിയായിരുന്നു അഭയാർഥിയായി ജർമനിയിൽ പ്രവേശിക്കാൻ. ഏതു രാജ്യത്തു നിന്നുള്ള അഭയാർഥിയായാലും ഇനി മുതൽ പുതിയ സംവിധാനത്തിൽ കീഴിൽ മാത്രമേ രാജ്യം സ്വീകരിക്കുകയുള്ളൂവെന്നാണ് മന്ത്രി തോമസ് മെയ്‌സീർ വ്യക്തമാക്കിയിരിക്കുന്നത്.
സിറിയയിൽ നിന്നുള്ള അഭയാർഥികളെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ ജർമനി തയാറായതോടെ വ്യാജ സിറിയൻ പാസ്‌പോർട്ടിന്റെ പിൻബലത്തിൽ പലരും രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഭയാർഥികൾക്ക് കടുത്ത നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്താൻ തീരുമാനിച്ചത്. അഭയാർഥികളുടേയും സ്വദേശികളുടേയും സുരക്ഷയും മറ്റും മുൻനിർത്തിയാണ് പുതിയ തീരുമാനമെന്നും മന്ത്രി വെളിപ്പെടുത്തി.
കൂടാതെ അഫ്ഗാനിൽ നിന്നുള്ള അഭയാർഥികളും നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചാൻസലർ ഏഞ്ചല മെർക്കൽ അറിയിച്ചു. സിറിയൻ അഭയാർഥികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലായി രാജ്യത്ത് എത്തുന്നത് അഫ്ഗാനിൽ നിന്നുള്ളവരാണ്. സ്വന്തം രാജ്യത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, ജനങ്ങൾ അഭയാർഥികളാകാനുള്ള സാധ്യത കുറയ്‌ക്കേണ്ടത് അഫ്ഗാൻ സർക്കാരിന്റെ ചുമതലയാണെന്നും മെർക്കൽ ഓർമിപ്പിച്ചു. അഭയാർഥികൾക്ക് ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തുന്ന കാര്യം അടുത്ത കാബിനറ്റിൽ ചർച്ച ചെയ്യുമെന്നും മെർക്കൽ അറിയിച്ചിട്ടുണ്ട്.