- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭ ഭക്തിനിർഭരമായി തിരുപ്പിറവി ആചരിച്ചു
ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയിൽ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സമൂഹം ഭക്തി നിർഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ക്രിസ്തുമസ്സ് ദിനത്തിൽ ലിമെറിക്ക് സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നൽകുകയും ചെയ്തു.ഉണ്ണീശോയെ പുൽക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിർഭരമായി. തിരുക്കർമ്മങ്ങൾക്ക് ശേഷം ഫാ.റോബിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് എല്ലാവരും ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം പങ്കിട്ടു.തുടർന്ന് നടന്ന കുട്ടികളുടെ സ്‌കിറ്റുകളും,കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാനാലാപനങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. എല്ലാവർക്കും ഫാ.റോബിൻ തോമസ് ക്രിസ്തുമസ്സ് ആശംസകളും പ്രാർത്ഥനകളും നേർന്നു.
ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയിൽ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സമൂഹം ഭക്തി നിർഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ക്രിസ്തുമസ്സ് ദിനത്തിൽ ലിമെറിക്ക് സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു.
ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നൽകുകയും ചെയ്തു.ഉണ്ണീശോയെ പുൽക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിർഭരമായി.
തിരുക്കർമ്മങ്ങൾക്ക് ശേഷം ഫാ.റോബിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് എല്ലാവരും ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം പങ്കിട്ടു.തുടർന്ന് നടന്ന കുട്ടികളുടെ സ്‌കിറ്റുകളും,കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാനാലാപനങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
എല്ലാവർക്കും ഫാ.റോബിൻ തോമസ് ക്രിസ്തുമസ്സ് ആശംസകളും പ്രാർത്ഥനകളും നേർന്നു.