- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന 19-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. 500 രൂപയാണ് പ്രവേശന ഫീസ്. അപേക്ഷിക്കുന്നയാളുടെ ചലച്ചിത്ര അഭിരുചി കൂടി കണക്കിലെടുത്താണ് ഇത്തവണ ഡെലിഗേറ്റ് പാസ് നൽകുന്നത്. നവംബർ 14വരെയാണ് ഓൺലൈൻ രജിസ്‌ട്രേഷന് അവസരം. ഓൺ ലൈൻ റജിസ്‌ട്രേഷന് ശേഷം പ്രവേശന ഫീസ് ഓൺലൈനായോ എസ്‌ബിറ്റി ശാഖകൾ വഴിയോ അ
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന 19-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. 500 രൂപയാണ് പ്രവേശന ഫീസ്. അപേക്ഷിക്കുന്നയാളുടെ ചലച്ചിത്ര അഭിരുചി കൂടി കണക്കിലെടുത്താണ് ഇത്തവണ ഡെലിഗേറ്റ് പാസ് നൽകുന്നത്. നവംബർ 14വരെയാണ് ഓൺലൈൻ രജിസ്‌ട്രേഷന് അവസരം. ഓൺ ലൈൻ റജിസ്‌ട്രേഷന് ശേഷം പ്രവേശന ഫീസ് ഓൺലൈനായോ എസ്‌ബിറ്റി ശാഖകൾ വഴിയോ അടയ്ക്കാം. ഇതിന് 25 രൂപ സേവന ഫീസ് അധികം നൽകണം.
ഡെലിഗേറ്റുകൾക്ക് എട്ടുമുതൽ 13 വരെ ടാഗോർ തിയറ്ററിൽ നേരിട്ട് ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. ആദ്യം പ്രവേശന ഫീസ് അടയ്ക്കുന്നവർക്ക് മാത്രമാകും പ്രവേശനം. ഡിസംബർ 12 മുതൽ 19 വരെയാണ് ചലച്ചിത്രമേള.
Next Story