- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതി നഗ്നതയും പുറത്ത്; പൊതുവേദിയിൽ തെന്നിന്ത്യൻ താരം റെജീനയുടെ വസ്ത്രധാരണം ഏറെ വിവാദത്തിൽ; വിമർശകർക്ക് ചുട്ട മറുപടിയുമായി നടി
പാതി നഗ്നതയും പുറത്തുകാട്ടുന്ന രീതിയിൽ വസ്ത്രധാരണം നടത്തിയ തെന്നിന്ത്യൻ സുന്ദരി റെജിന പ്രത്യക്ഷപ്പെട്ടത് കണ്ട് ആരാധകർ ഞെട്ടി. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം വ്യത്യസ്തത നിറഞ്ഞ ഫാഷൻ വസ്ത്രധാരണം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന തെന്നിന്ത്യൻ നടിയാണ് റെജിന കസാന്ദ്ര. ഏറ്റവും ഒടുവിലായി 2016-ലെ ഇഫ ഉത്സവത്തിന് പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് വിവാദമായിരിക്കുന്നത്. ശരീരത്തിന്റെ പകുതി ഭാഗവും കാണുന്ന രീതിയിലുള്ള ഉടുപ്പായിരുന്നു റെജീന ധരിച്ചിരുന്നത്. മാത്രമല്ല പുറംമുഴുവൻ വ്യക്തമാകുന്ന ഉടുപ്പുകൂടിയായിരുന്നു അത്. പല കോണിൽ നിന്നും വിവാദങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. എനിക്ക് ആത്മവിശ്വാസമുള്ള വേഷം ഞാൻ ധരിക്കും, വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ രെജിന പറഞ്ഞു. എന്ത് വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്രമാണ്. എന്നെ വിമർശിക്കുന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂ നടി നയം വ്യക്തമാക്കുന്നു. ചടങ്ങിൽ വ്യത്യസ്തമായത് എന്തെങ്കിലും ധ
പാതി നഗ്നതയും പുറത്തുകാട്ടുന്ന രീതിയിൽ വസ്ത്രധാരണം നടത്തിയ തെന്നിന്ത്യൻ സുന്ദരി റെജിന പ്രത്യക്ഷപ്പെട്ടത് കണ്ട് ആരാധകർ ഞെട്ടി. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം വ്യത്യസ്തത നിറഞ്ഞ ഫാഷൻ വസ്ത്രധാരണം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്ന തെന്നിന്ത്യൻ നടിയാണ് റെജിന കസാന്ദ്ര. ഏറ്റവും ഒടുവിലായി 2016-ലെ ഇഫ ഉത്സവത്തിന് പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് വിവാദമായിരിക്കുന്നത്. ശരീരത്തിന്റെ പകുതി ഭാഗവും കാണുന്ന രീതിയിലുള്ള ഉടുപ്പായിരുന്നു റെജീന ധരിച്ചിരുന്നത്. മാത്രമല്ല പുറംമുഴുവൻ വ്യക്തമാകുന്ന ഉടുപ്പുകൂടിയായിരുന്നു അത്.
പല കോണിൽ നിന്നും വിവാദങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. എനിക്ക് ആത്മവിശ്വാസമുള്ള വേഷം ഞാൻ ധരിക്കും, വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ രെജിന പറഞ്ഞു. എന്ത് വേഷം ധരിക്കണം എന്നത് ഓരോരുത്തരുടെ സ്വാതന്ത്രമാണ്. എന്നെ വിമർശിക്കുന്നവരോട് പോയി പണി നോക്ക് എന്നേ എനിക്ക് പറയാനുള്ളൂ നടി നയം വ്യക്തമാക്കുന്നു.
ചടങ്ങിൽ വ്യത്യസ്തമായത് എന്തെങ്കിലും ധരിക്കണം എന്നെനിക്കുണ്ടായിരുന്നു. അതാണ് ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് എന്ന് നടി പറയുന്നു. ഇന്റർനാഷണൽ താരമായ ജെനിഫർ ലോപസ് എപ്പോഴും ഇത്തരത്തിലുള്ള വേഷങ്ങളാണ് ധരിക്കുന്നത്. അതേ സമയം ഞാൻ ധരിച്ചാൽ എല്ലാ ഭാഗവും മുഴുവനായി പൊതിഞ്ഞുകൊണ്ട് വസ്ത്രം ധരിക്കണം എന്ന് ആളുകൾ പറയും
പണ്ടൊക്കെ എന്തെങ്കിലും വേഷം ധരിക്കുമ്പോൾ ആളുകൾ എന്ത് പറയും എന്നൊക്കെ ആലോചിച്ചുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോൾ അത് മാറി എന്നും രെജിന പറഞ്ഞു. തെലുങ്കിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് രെജിന. നെഞ്ചം മറയ്‌പ്പതില്ലെ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.