- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൗൺസിലിംഗിനും വിധേയമാകതെ ഞാൻ നാലുപ്രാവശ്യം രക്തം കൊടുത്തു; നാലുപ്രാവശ്യവും എച്ച്ഐവി പോസിറ്റീവായിരുന്നു; എല്ലാ തവണയും റെയിൽവേ ജീവനക്കാരൻ രക്തം കൊടുത്തത് ആർസിസിയിലും; പിഞ്ചു കുഞ്ഞിന് തീരാ ദുരിതം നൽകിയത് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ക്രമക്കേടുകൾ തന്നെ; ഗുരുതരമായ വീഴ്ചയോട് കണ്ണടച്ച് അധികാരികളും; മരുന്ന് പരീക്ഷണത്തിന് ശേഷം റീജിയണൽ ക്യാൻസർ സെന്റിനെ പ്രതിക്കൂട്ടിലാക്കാൻ 'എയ്ഡ്സ്' വിവാദം
തിരുവനന്തപുരം: കേരളത്തിലെ, ഏറ്റവും പ്രമുഖമായ കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. പല ആക്ഷേപങ്ങളും ഈ ആശുപത്രിയെ കുറിച്ച് മുമ്പ് ഉയർന്നിട്ടുണ്ട്. രോഗികളിൽ, അധാർമികമായ മരുന്ന് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞ സ്ഥാപനമാണ് ആർസിസി. ആക്ഷേപങ്ങൾ ഉയരുമ്പോഴൊക്കെ, സ്ഥാപനത്തെ തകർക്കാൻ വേണ്ടിയുള്ള കുപ്രചാരണങ്ങളാണ് നടത്തുന്നത് എന്ന തൊടുന്യായം ആർസിസിയുടെ ഭാഗത്ത് നിന്ന് എപ്പോഴും ഉണ്ടാവുന്നുണ്ട്. ഇപ്പോൾ, ആർസിസിക്കെതിരെ, വ്യക്തമായ തെളിവുകളോടെ ആക്ഷേപം. ആർസിസിയിൽ നിന്ന് രക്തം നൽകിയ ഒരു കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്നത് മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ആർസിസിയിൽ നിന്ന് വേണ്ടത്ര പരിശോധനകളില്ലാതെ, രക്തം നൽകിയതുകൊണ്ടാണ് കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായത് എന്ന് വ്യക്തം. ഈ സംഭവത്തിൽ, ആർസിസിയെ ന്യായീകരിച്ച് ഡോക്ടർമാരുടെ സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. സയലന്റ് പീരീയഡിൽ, എച്ച്ഐവി അണുവിനെ കണ്ടെത്താൻ ക്ലിനിക്കൽ പരിശോധനകളിലൂടെ സാധിക്കില്ല. ഇതാണ് കഴിഞ്
തിരുവനന്തപുരം: കേരളത്തിലെ, ഏറ്റവും പ്രമുഖമായ കാൻസർ ചികിൽസാ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ. പല ആക്ഷേപങ്ങളും ഈ ആശുപത്രിയെ കുറിച്ച് മുമ്പ് ഉയർന്നിട്ടുണ്ട്. രോഗികളിൽ, അധാർമികമായ മരുന്ന് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞ സ്ഥാപനമാണ് ആർസിസി. ആക്ഷേപങ്ങൾ ഉയരുമ്പോഴൊക്കെ, സ്ഥാപനത്തെ തകർക്കാൻ വേണ്ടിയുള്ള കുപ്രചാരണങ്ങളാണ് നടത്തുന്നത് എന്ന തൊടുന്യായം ആർസിസിയുടെ ഭാഗത്ത് നിന്ന് എപ്പോഴും ഉണ്ടാവുന്നുണ്ട്. ഇപ്പോൾ, ആർസിസിക്കെതിരെ, വ്യക്തമായ തെളിവുകളോടെ ആക്ഷേപം.
ആർസിസിയിൽ നിന്ന് രക്തം നൽകിയ ഒരു കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായി എന്നത് മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ആർസിസിയിൽ നിന്ന് വേണ്ടത്ര പരിശോധനകളില്ലാതെ, രക്തം നൽകിയതുകൊണ്ടാണ് കുട്ടിക്ക് എച്ച്ഐവി ബാധ ഉണ്ടായത് എന്ന് വ്യക്തം. ഈ സംഭവത്തിൽ, ആർസിസിയെ ന്യായീകരിച്ച് ഡോക്ടർമാരുടെ സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. സയലന്റ് പീരീയഡിൽ, എച്ച്ഐവി അണുവിനെ കണ്ടെത്താൻ ക്ലിനിക്കൽ പരിശോധനകളിലൂടെ സാധിക്കില്ല. ഇതാണ് കഴിഞ്ഞ തവണ ഒരുകുട്ടിയിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയപ്പോൾ, ആർസിസി പറഞ്ഞ ന്യായം.
എന്നാൽ, മറുനാടൻ മലയാളി കണ്ടെത്തിയ സത്യം ഭയാനകമാണ്. ആർസിസിയിൽ, എച്ച്ഐവി അണുബാധ കണ്ടെത്തിയ വ്യക്തിയുടെ രക്തം നാലുതവണ രോഗികൾക്ക് വിതരണം ചെയ്തു. റെയിൽവെ ജീവനക്കാരനായ ഇയാൾ നൽകിയ എച്ച്ഐവി കലർന്ന രക്തം ആർക്കൊക്കെ നൽകിയെന്ന കാര്യത്തിൽ, ആർസിസിക്ക് ക്യത്യമായ വിവരങ്ങളില്ല. 2017 സെപ്റ്റംബർ 29 നാണ് ഇയാൾ എച്ച്ഐവി ബാധിതനാണെന്ന വിവരം ആർസിസി അറിയുക്കുന്നത്. ഇതിന് മുമ്പ് ഇയാൾ മൂന്ന് തവണ ആർസിസിയിൽ രോഗികൾക്ക് രക്തം ദാനം ചെയ്തു. ഇയാൾ എച്ച്ഐവി ബാധിതനാണെന്ന് രക്തപരിശോധനയിൽ തിരിച്ചരിഞ്ഞിട്ടും, അത് രഹസ്യമാക്കി വയ്ക്കുകയും, ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു.
ആർസിസിയിൽ രക്ത പരിശോധനയ്ക്കായി രണ്ട് രീതികളാണ് അവലംബിക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് മുമ്പായി ദാതാക്കളോട് ക്യത്യമായ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും അവരെ അതിനായി സജ്ജരാക്കുകയുമാണ് പതിവ്. ഏതെങ്കിലും തരത്തിലുള്ള രോഗമുള്ള രക്തമാണ് ദാതാവ് നൽകിയതെന്ന് അറിഞ്ഞാൽ അക്കാര്യം അവരെ ക്യത്യമായി അറിയിക്കണമെന്നാണ് ചട്ടം. ആർസിസിയുടെ രക്ത ബാങ്കിൽ മൂന്ന് കൗൺസിലർമാരുണ്ടായിട്ടും രക്തദാതാക്കളെ കൗൺസിൽ ചെയ്യുന്ന ഏർപ്പാട് ഇവിടെ നിലവില്ലെന്നാണ് അറിയുന്നത്.
2013 മുതൽ ആർസിസിയിൽ പ്രീ-ഡൊണേഷൻ കൗൺസലിങ് നടക്കുന്നില്ലെന്നാണ് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നത്. പ്രീ-ഡൊണേഷൻ കൗൺസലിങ് പുനരാരംഭിച്ച ശേഷമാണ് ഒമ്പത് വയസുകാരിയായ ബാലികയ്ക്ക് എച്ച്ഐവി കലർന്ന രക്തം നൽകിയ വിവരം പുറത്തായത്.ഇതേ പോലെ തന്നെ പോസ്റ്റ് ഡൊണേഷൻ കൗൺസലിങ്ങും ഇവിടെ നടക്കുന്നില്ല. അതകൊണ്ടാണ് മൂന്ന് വട്ടം അയാൾ എച്ചഐവി കലർന്ന രക്തം നൽകിയിട്ടും ദാതാവിനെ ഇക്കാര്യം അറിയിക്കുന്നതിൽ ആർസിസിയിലെ കൗൺസിലർമാർ പരാജയപ്പെട്ടത്.
ഇയാളിൽ നിന്ന് സ്വീകരിച്ച രക്തം ആർക്കൊക്കെ ദാനം ചെയ്തെന്നോ, സ്വീകർത്താക്കൾക്ക് ഈ രോഗം പിടിപെട്ടോയെന്നതിനെ കുറിച്ചോ ആർസിസി ക്യത്യമായ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇത്ര ഗുരുതരമായ ക്രമക്കേട് നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ, വിശദീകരണം നൽകാനോ ആർസിസിയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി തയ്യാറായിട്ടില്ല. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിൽ,നടക്കുന്ന ക്രമക്കേടിന്റെ ആഴമാണ് പിഞ്ചുകുഞ്ഞിന്റെ അനുഭവം തെളിയിക്കുന്നത്.
രക്തത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ്.അതിന് മുമ്പ് ഇത്തരത്തിൽ രോഗാണുബാധയുണ്ടായതിനെ കുറിച്ച് ആർസിസിയിൽ രേഖകൾ സൂക്ഷിക്കാറില്ല. രക്തദാതാക്കളെ കുറിച്ചും അവർ നൽകുന്ന രക്തത്തെ കുറിച്ചുള്ള രേഖകളൊന്നും തന്നെ ആർസിസി വർഷങ്ങളായി സൂക്ഷിക്കുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. രക്തദാനത്തിനുള്ള നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനം പലവട്ടം അധികൃതരെ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. രക്തദാതാക്കളുടെ കൗൺസലിങ്, രക്തശേഖരണം, ഗ്രൂപ്പ് തരംതിരിക്കൽ, ക്രോസ് മാച്ചിങ് തുടങ്ങിയ പ്രക്രിയകൾക്ക് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും യന്ത്രസാമഗ്രികളും രക്ത ബാങ്കിന് വേണ്ടി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും ഇവയുടെ ഫലപ്രദമായ ഉപയോഗങ്ങൾ നടക്കുന്നില്ല. കമ്മീഷനടിക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗശൂന്യമായ ഈ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.