- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതാധ്യാപക സെമിനാർ ഒരുക്കി സീറോ മലബാർ രൂപത; ക്യൂൻസ്‌ലാന്റ് റീജിയണൽ സെമിനാർ ബ്രിസ്ബേനിൽ സംഘടിപ്പിച്ചു
ബ്രിസ്‌ബേൻ:സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ ക്യൂൻസ്‌ലാന്റ് റീജിയണൽ മതാധ്യാപക സെമിനാർ ബ്രിസ്‌ബേൻ, നോർത്ത് ഗേറ്റ് സെന്റ് ജോൺസ് പാരിഷ്ഹാളിൽ നടന്നു. പുതിയതായി ഓസ്‌ട്രേലിയയിൽ രൂപംകൊണ്ട സീറോ മലബാർ സഭയുടെ മുഖ്യ അജപാലന ദൗത്യമായ മതബോധനത്തെക്കുറിച്ച് ശരിയായ അവബോധം വിശ്വാസ പരിശീലകർക്ക് ആർജ്ജിച്ചെടുക്കാൻ സഹായകരമായ വിധത്തിൽ വിവിധ വിഷയങ
ബ്രിസ്‌ബേൻ:സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ ക്യൂൻസ്‌ലാന്റ് റീജിയണൽ മതാധ്യാപക സെമിനാർ ബ്രിസ്‌ബേൻ, നോർത്ത് ഗേറ്റ് സെന്റ് ജോൺസ് പാരിഷ്ഹാളിൽ നടന്നു. പുതിയതായി ഓസ്‌ട്രേലിയയിൽ രൂപംകൊണ്ട സീറോ മലബാർ സഭയുടെ മുഖ്യ അജപാലന ദൗത്യമായ മതബോധനത്തെക്കുറിച്ച് ശരിയായ അവബോധം വിശ്വാസ പരിശീലകർക്ക് ആർജ്ജിച്ചെടുക്കാൻ സഹായകരമായ വിധത്തിൽ വിവിധ വിഷയങ്ങൾ സെമിനാറുകളിൽ ചർച്ച ചെയ്തു.
സീറോ മലബാർ സിനഡിന്റെ മതബോധന കമ്മിഷൻ സെക്രട്ടറി ഫാ.ജോർജ്ജ് ധനവേലിൽ, രൂപതാ മതബോധന വിഭാഗം ഡയറക്ടർ ഫാ.വർഗ്ഗീസ് വാവോലിൽ സെമിനാറിൽ ക്ലാസ്സുകൾ നയിച്ചു.ടൗൺസ്‌വിൽ, ഇപ്‌സ്‌വിച്ച്, ബ്രിസ്‌ബേൻ സൗത്ത്, ബ്രിസ്‌ബേൻ നോർത്ത് തുടങ്ങി ക്യൂൻസ്‌ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതാധ്യാപകർ സെമിനാറിൽ പങ്കെടുത്തു. സീറോ മലബാർ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ.പീറ്റർ കാവുമ്പുറം സ്വാഗതവും ബാബു മാത്യു നന്ദിയും പറഞ്ഞു.
Next Story