ഡാലസ്: മാർത്തോമ്മ സൗത്ത് വെസ്റ്റ് റിജിയൻ സെന്റർ എമിൽ ഉൾപ്പെട്ട ഡാലസ്, ഒക്കലഹോമ ഇടവകയിൽ നിന്നുള്ള യുവജനസഖ്യം അംഗങ്ങളുടെ സംയുക്ത സമ്മേളനം ജൂൺ 25 ഞായറാഴ്ച വൈകുന്നേരം 6 മുതൽ ഡാലസ്സിലുള്ള സെഹിയോൻ മാർത്തോമ ചർച്ചിൽ വച്ച് നടക്കുന്നു. സമ്മേളനത്തിൽ മാർത്തോമ്മ ചർച്ച് നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് മുഖ്യ സന്ദേശം നൽകും.

തിരുമേനിയുടെ സാന്നിധ്യം ഈ സെന്ററിനു ലഭിച്ച അപൂർവ്വവും അസുലഭവുമായ സന്ദർഭമാണെന്ന് സെന്റർ പ്രസിഡന്റ് റവ.സജി പി.സി. വിശേഷിപ്പിച്ചു. ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ.അലക്‌സ് കെ.ചാക്കോ, ബിജി ജോബി, സിബു ജോസഫ്, അജു മാത്യു എന്നിവർ അറിയിച്ചു.