രാജ്യത്ത് പുതിയതായി വാഹനം വാങ്ങുന്നവരും വാടകക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി പുതിയ നിയമം വരുന്നു.ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ശീർ പോർട്ടിൽ അക്കൗണ്ട് എടുത്തവർക്ക് മാത്രമെ വാഹനങ്ങൾ വാങ്ങാനും വാടകക്കെടുക്കാനും സാധിക്കുകയുള്ളു.

വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം വരുന്നു. വാഹനങ്ങൾ വാടകക്കെടുക്കുന്നതിനും അബ്ഷീർറിൽ രജിസ്റ്റർചെയ്യണം.അബ്ഷീർ വെബ് പോർട്ടലിൽ രജിസ്റ്റർചെയ്ത് അക്കൗണ്ട് ഉണ്ടാക്കണമെന്നാണ് നിയമം.

സൗദി ട്രാഫിക് വിഭാഗം ഇത് പ്രകാരമുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.. വാഹനങ്ങൾ വാങ്ങുമ്പോഴും അബ്ഷിറിൽ രേഖപ്പെടുത്തിയ മൊബൈൽഫോണിൽ വരുന്ന ഒ.ടി.പി. നമ്പർ അറിയിച്ചാൽ മാത്രമെ വാഹനം വാടക്ക് കൊടുക്കുകയോ പുതുതായി വാങ്ങുവാനോ ഇനിമുതൽ സാധിക്കുകയുള്ളു. അതിനാൽ ഇനിയും അബ്ഷിർ അക്കൗണ്ട് കരസ്ഥമാക്കാത്തവർ എത്രയും വേഗം അബ്ശിറിൽ പേര് രജിസ്റ്റർ ചെയ്ത് അബ്ശിർ അക്കൗണ്ട് ഉണ്ടാക്കണമെന്ന് സൗദി ഗതാഗതവിഭാഗം അറിയിച്ചിട്ടുണ്ട്.