- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 വയസിനു മുകളിലുള്ളവർക്ക് സൗജന്യ ജിപി കെയർ; രജിസ്‌ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: സൗജന്യ ജിപി കെയർ നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ 70 വയസുള്ളവർക്കായുള്ള സൗജന്യ ജിപി കെയർ രജിസ്‌ട്രേഷൻ ആരംഭിച്ചു. 70 വയസിനു മുകളിലുള്ള 40,000ത്തിനു മേൽ വ്യക്തികൾക്ക് ഇന്നു മുതൽ സൗജന്യ ജിപി കെയറിന് രജിസ്റ്റർ ചെയ്യാം. അടുത്ത ബുധനാഴ്ച മുതലാണ് പ്രായമായവർക്ക് ഈ സേവനം ലഭ്യമാകുക. എന്നാൽ എഴുപതിനു മുകളിലുള്ളവർക്ക് സൗജന്യ ജിപ
ഡബ്ലിൻ: സൗജന്യ ജിപി കെയർ നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ 70 വയസുള്ളവർക്കായുള്ള സൗജന്യ ജിപി കെയർ രജിസ്‌ട്രേഷൻ ആരംഭിച്ചു. 70 വയസിനു മുകളിലുള്ള 40,000ത്തിനു മേൽ വ്യക്തികൾക്ക് ഇന്നു മുതൽ സൗജന്യ ജിപി കെയറിന് രജിസ്റ്റർ ചെയ്യാം. അടുത്ത ബുധനാഴ്ച മുതലാണ് പ്രായമായവർക്ക് ഈ സേവനം ലഭ്യമാകുക.
എന്നാൽ എഴുപതിനു മുകളിലുള്ളവർക്ക് സൗജന്യ ജിപി കെയർ നൽകുന്നതിനെതിരേ ഐറീഷ് മെഡിക്കൽ ഓർഗനൈസേഷൻ (ഐഎംഒ) എതിർപ്പു പ്രകടിപ്പിച്ചുവെങ്കിലും അതെല്ലാം തരണം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ മെഡിക്കൽ കാർഡോ ജിപി വിസിറ്റ് കാർഡോ ഇല്ലാത്തവർക്കും പദ്ധതിക്കു കീഴിൽ ചേരാം എന്നതാണ് മെച്ചം. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് ഐഎംഒ രംഗത്തെത്തിയത്. എന്നാൽ പ്രൈമറി കെയർ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ജൂണിയർ ഹെൽത്ത് മിനിസ്റ്റർ കാത്തലീൻ ലിഞ്ച് വ്യക്തമാക്കി.
ഇനി 18 വയസിൽ താഴെയുള്ളവർക്കു കൂടി സൗജന്യ ജിപി കെയർ ഏർപ്പെടുത്തുന്നതോടെ പ്രൈമറി കെയർ സർവീസിൽ രാജ്യം ഏറെ മുന്നോട്ടു പോകുമെന്നും കാത്ത്‌ലീൻ ലിഞ്ച് വെളിപ്പെടുത്തി. www.gpvisitcard.ie.'എന്ന വെബ്‌സൈറ്റിൽ ഇന്നു മുതൽ രജിസ്‌ട്രേഷൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാകും. ഏഴുപതു വയസിനു മുകളിലുള്ള വ്യക്തിയുടെ പേര്, പിപിഎസ് നമ്പർ, ആണോ പെണ്ണോ എന്നുള്ളത്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിലാസം, ജിപി ചോയ്‌സ് എന്നിവ പൂരിപ്പിച്ചു നൽകണം. പൂരിപ്പിച്ചു നൽകിയ അപേക്ഷയുടെ കോപ്പി ലഭിക്കാൻ വെബ് സൈറ്റിൽ നിന്നു തന്നെ ഡൗൺലോഡ് ചെയ്‌തെടുക്കുകയോ പോസ്റ്റ് വഴി ലഭിക്കാൻ 1890 252 919 എന്ന നമ്പരിൽ വിളിച്ചു പറയുകയോ ചെയ്യണം. നിലവിൽ മെഡിക്കൽ കാർഡോ ജിപി വിസിറ്റ് കാർഡോ ഉള്ള 70 വയസിനു മുകളിലുള്ളവർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. അതേസമയം 70 വയസിനു മുകളിലുള്ളവരുടെ ഡിപ്പൻഡന്റുമാർക്ക് (spouses or partners) ഫീസില്ലാതെ ജിപി സർവീസ് തുടർന്നും ലഭിക്കും. എന്നാൽ ഇതിന് വരുമാന പരിധി ബാധകമാണ്.