- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത മതിലിനെതിരെ തിരിഞ്ഞ എൻഎസ്എസിന് പാര വെച്ച് മന്ത്രി ജി സുധാകരൻ; മന്നം ജയന്തിയിൽ രജിസ്ട്രേഷൻ വകുപ്പിലെ അയ്യായിരത്തോളം ജീവനക്കാർക്ക് അവധി നിഷേധിച്ച് ജില്ലാ രജിസ്റ്റാറുടെ ഉത്തരവ്; മന്ത്രി പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങിനായി നിർബന്ധമായും ഹാജരാകാനും നിർദ്ദേശം; ജീവനക്കാരിൽ പകുതി പേരും നായർ സമുദായ അംഗങ്ങളായിരിക്കേ രജിസ്ട്രേഷൻ വകുപ്പിന്റെ നടപടിക്കെതിരെ അമർഷം പുകയുന്നു; ചോദ്യം ചെയ്തവരെ സ്ഥലം മാറ്റുമെന്ന ഭീഷണിയിൽ ഒതുക്കി
തിരുവനന്തപുരം: മന്നം ജയന്തയിൽ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാർക്ക് അവധി നിഷേധിച്ച് നിർബന്ധിത ഹാജർ ഉറപ്പു വരുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജില്ലാ രജിസ്ട്രാർ ജനറൽ ആയ നൈനാനാണ്. വനിതാ മതിലിൽ സർക്കാരും എൻ.എസ്.എസും ഇടഞ്ഞു നിൽക്കുമ്പോഴാണ്അവധി ദിനമായ മന്നം ജയന്തി ദിനത്തിൽ മന്ത്രി ഉദ്ഘാടനംനടത്തുന്ന ചടങ്ങിന് ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പിലെ എല്ലാ ജീവനക്കാരും എത്താൻ വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിതുര സബ് രജിസ്ട്രാർ ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനചടങ്ങിലേയ്ക്കാണ് അവധി ദിവസമായ മന്നം ജയന്തി ദിനത്തിൽ എത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് വിതുരയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപനകർമ്മംമന്ത്രി ജി.സുധാകരനാണ് നിർവ്വഹിക്കുന്നത്. ഈ ചടങ്ങിന് ജില്ലയിലെ എല്ലാ ജീവനക്കാരും നിർബന്ധമായി പങ്കെടുക്കണമെന്ന് കാട്ടി തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ എല്ലാ സബ് രജിസ്ട്രാർമ്മാർക്കും നിർദ്ദേശം നൽകി ഉത്തരവിറക്കിയിരിക്കുകയാണ്. ചടങ്ങിന് പങ്കെടുക്കുന്ന ജീവനക്കാർ നിർബന്ധമായും പ്
തിരുവനന്തപുരം: മന്നം ജയന്തയിൽ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാർക്ക് അവധി നിഷേധിച്ച് നിർബന്ധിത ഹാജർ ഉറപ്പു വരുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജില്ലാ രജിസ്ട്രാർ ജനറൽ ആയ നൈനാനാണ്. വനിതാ മതിലിൽ സർക്കാരും എൻ.എസ്.എസും ഇടഞ്ഞു നിൽക്കുമ്പോഴാണ്അവധി ദിനമായ മന്നം ജയന്തി ദിനത്തിൽ മന്ത്രി ഉദ്ഘാടനംനടത്തുന്ന ചടങ്ങിന് ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പിലെ എല്ലാ ജീവനക്കാരും എത്താൻ വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിതുര സബ് രജിസ്ട്രാർ ഓഫീസിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനചടങ്ങിലേയ്ക്കാണ് അവധി ദിവസമായ മന്നം ജയന്തി ദിനത്തിൽ എത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
ജനുവരി രണ്ടിന് വിതുരയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപനകർമ്മംമന്ത്രി ജി.സുധാകരനാണ് നിർവ്വഹിക്കുന്നത്. ഈ ചടങ്ങിന് ജില്ലയിലെ എല്ലാ ജീവനക്കാരും നിർബന്ധമായി പങ്കെടുക്കണമെന്ന് കാട്ടി തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ എല്ലാ സബ് രജിസ്ട്രാർമ്മാർക്കും നിർദ്ദേശം നൽകി ഉത്തരവിറക്കിയിരിക്കുകയാണ്. ചടങ്ങിന് പങ്കെടുക്കുന്ന ജീവനക്കാർ നിർബന്ധമായും പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയിരിക്കണമെന്നുംജില്ലാ രജിസ്റ്റാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ജില്ലയിൽ 41 സബ് രജിസ്റ്റാർ ഓഫീസും ജില്ലാ രജിസ്റ്റാർ ഓഫീസും ഐ ജി ഓഫീസും അടക്കം 5000ത്തോളം പേർ ജോലി ചെയ്യുന്നു. ഇവരെല്ലാം അന്ന് എത്തി ചേരുകയും ഹാജർ വെയ്ക്കുകയും ചെയ്യണമെന്നാണ് നിർദ്ദേശം.
ജില്ലയിലെ ജീവനക്കാരിൽ പകുതി പേരും എൻഎസ്എസ് അംഗങ്ങളാണ്. അവർക്കൊക്കെ നാട്ടിൽ മന്നം ദിനത്തിൽ കരയോഗം പരിപാടികളിൽ അടക്കം പങ്കെടുക്കേണ്ടതാണന്നും ജീവനക്കാർ പറയുന്നു. നെടുമങ്ങാട് താലൂക്കിൽപ്പെട്ട ഒരു സബ് രജിസ്റ്റാർ ഓഫീസിന്റെ തറക്കല്ലിടലിൽ ജില്ലയിലെ മുഴുവൻ ജീവനക്കാരെയും വിളിച്ചു വരുത്തുന്നതിലെ യുക്തിയേയും ജീവനക്കാർ ചോദ്യം ചെയ്യുന്നു. അതുകൊണ്ട് തന്നെ ജില്ലാ രജിസ്റ്റാറുടെ ഉത്തരവിനെ ചില് ഉദ്യോഗസ്ഥർ നേരിട്ട് ചോദ്യം ചെയ്തുവെങ്കിലും സ്ഥലം മാറ്റ ഭീഷണി അടക്കം ഉയർത്തി ജീവനക്കാരെ പിന്തിരിപ്പിച്ചുവെന്നാണ് വിവരം.
വലതു പക്ഷ യൂണിയൻ നേതാക്കളും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിനെ കണ്ട് പരാതി പറഞ്ഞുവെങ്കിലും മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശമായതിനാൽ ഫലമുണ്ടായില്ലെന്നാണ് വിവരം. നേരത്തെ ഡിസംബർ 26ന് ഉദ്ഘാടനം നടത്തുന്നതിനായി നിശ്ചയിച്ച പരിപാടി ഉദ്ഘാടനത്തിന് രണ്ട് നാൾ മുൻപാണ് മാറ്റിവച്ചത്.ശബരിമല യുവതി പ്രവേശനവിഷയത്തിലും,വനിതാ മതിലിലും സർക്കാരുമായി എൻ.എസ്.എസ് കൊമ്പുകോർക്കുമ്പോൾ അവധി ദിവസമായ മന്നം ജയന്തി ദിനത്തിൽ ഉദ്ഘാടനം നടത്തുകയും ജിവനക്കാരെയെല്ലാം നിർബന്ധിതമായി പങ്കെടുക്കണമെന്ന് ഉത്തരവിറക്കിയതും വിവാദങ്ങൾക്ക് തിരികൊളുത്തും.
പ്രശ്നം പെരുന്നയിലെ എൻ എസ് എസ്് ആസ്ഥാനത്ത അറിയിക്കാനും ചില ജീവനക്കാർ ആലോചിക്കുന്നുണ്ട്. വിതുര സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ വേണ്ടി ചുക്കാൻ പിടിച്ച പ്രതിപക്ഷ അസോസിയേഷൻ നേതാവായ സബ് രജിസ്ട്രാർ ബിജു രാമചന്ദ്രനെ സസ്പെന്റ് ചെയ്ത് സർക്കാർ അനകൂല സംഘടനയിലെസബ് രജിസ്ട്രാരായ ഗിരീഷ് കുമാറിനെനിയമിച്ച് ശിലാസ്ഥാപനം നടത്തുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഡിസംബർ 26നായിരുന്നു.
വിതുര സബ് രജിസ്ട്രാരാഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിന് നിശ്ചയിച്ചത്. ഉദ്ഘാടനത്തിന് രണ്ട് നാൾ മുൻപാണ് വിതുര സബ് രജിസ്ട്രാർ ബിജുരാമചന്ദ്രനെ രജിസ്ട്രേഷൻ ഐ.ജി സസ്പെന്റ് ചെയ്തത് ഉത്തരവിറക്കിയത്. പകരം സബ് രജിസ്ട്രാരായി പാറശ്ശാലയിലെ സബ് രജിസ്ട്രാരായിരുന്ന ഗിരീഷ് കുമാറിനെ നിയോഗിച്ചു. ഗിരിഷ് കുമാറാകട്ടെരജിസ്ട്രേഷൻ ഐ.ജിയായിരുന്ന രാമകൃഷ്ണൻ വിരമിച്ച ദിവസം ഓഫീസും ഔദ്യോഗിക വാഹനവും ചാണകവെള്ളം തളിച്ച കേസിസുൾപ്പെട്ടയാളാണ്.
മന്നം ജയന്തി ദിനത്തിൽ ശിലാസ്ഥാപനം നടത്തുന്ന സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായി. 1970 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിതുര സബ് രജിസ്ട്രാരാഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി അശ്രാന്തം പരിശ്രമിച്ചയാളാണ് അസോസിയേഷൻ നേതാവായ ബിജു രാമചന്ദ്രൻ. വകുപ്പ് തലത്തിൽ നിന്നുവേണ്ട ജോലികൾ വേഗത്തിൽ തീർപ്പാക്കി കെട്ടിടം നിർമ്മിക്കാൻ വേണ്ടി അശ്രാന്ത പരിശ്രമത്തിലായിരുന്നു.
ഇതിനായി സ്വാഗത സംഘം രൂപീകരണം ഉൾപ്പെടെ വിപുലമായി സംഘടിപ്പിക്കുകയും ഡിസംബർ 26ന് വകുപ്പ് മന്ത്രി ജി.സുധാകരനെ കൊണ്ട് നിർമ്മാണ ഉദ്ഘാടനത്തിനായി നോട്ടീസ് ഉൾപ്പെടെ തയ്യാറാക്കുന്നതിനും മുന്നിട്ടു നിൽക്കുന്നതിനിടെ 21ന് വൈകിട്ടാണ് സബ് രജിസ്ട്രാർ ബിജുരാമചന്ദ്രനെ സസ്പെൻഡ് ചെയ്ത് വകുപ്പ് മേധാവി ഉത്തരവിറക്കിയത്. ബിജു രാമചന്ദ്രനെതിരെ സർക്കാർ അനകൂല സംഘടനയിലെ ഒരുവിഭാഗം വേട്ടയാടുന്നതിന്റെ ഭാഗമാണ് സസ്പെൻഷനെന്നും ആരോപണമുണ്ട്.