- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധന; വീണ്ടും പ്രതിഷേധം നുരയുന്നു; 100 യൂറോ മാത്രം നൽകിയാൽ മതിയെന്ന് ഐറീഷ് നഴ്‌സിങ് അസോസിയേഷൻ
ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധന തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഇതിനെതിരേയുള്ള പ്രതിഷേധം കൂടുതൽ വ്യാപകമായി. നഴ്‌സുമാരോട് കാട്ടുന്ന കടുത്ത അവഗണനയാണ് രജിസ്‌ട്രേഷൻ ഫീസ് വർധനയെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെനറ്ററും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ജോൺ ക്രൗണും രംഗത്തെത്തിയതോടെ ഫീസ് വർധനയ്‌ക്കെതിരേയുള്ള പ്രത
ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധന തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഇതിനെതിരേയുള്ള പ്രതിഷേധം കൂടുതൽ വ്യാപകമായി. നഴ്‌സുമാരോട് കാട്ടുന്ന കടുത്ത അവഗണനയാണ് രജിസ്‌ട്രേഷൻ ഫീസ് വർധനയെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെനറ്ററും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ജോൺ ക്രൗണും രംഗത്തെത്തിയതോടെ ഫീസ് വർധനയ്‌ക്കെതിരേയുള്ള പ്രതിഷേധം ആളിക്കത്തുമെന്ന് തീർച്ചയായി.
നൂറു യൂറോ രജിസ്‌ട്രേഷൻ ഫീസ് ആയിരുന്നതാണ് അമ്പതു ശതമാനം വർധിപ്പിച്ച് 150 യൂറോയാക്കി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് ഉത്തരവിറക്കിയത്. നഴ്‌സിങ് ജോലി 2015-ൽ തുടരണമെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം രജിസ്‌ട്രേഷൻ ഫീസ് 100 യൂറോ മാത്രം നൽകിയാൽ മതിയെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈഷൻ അംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനുവരി തുടക്കത്തിൽ തന്നെ ആരും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.