- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രജിസ്‌ട്രേഷൻ ഫീസും ഇന്ധന നികുതിയും ഇല്ലാതാകും; പകരം റോഡ് യൂസേഴ്സിന് ചാർജ് ഈടാക്കും; ലക്ഷ്യമിടുന്നത് 40 ബില്യൺ ഡോളർ വരുമാനം
മെൽബൺ: നിലവിലുള്ള വാഹന രജിസ്‌ട്രേഷൻ ഫീസും ഇന്ധന നികുതിയും റദ്ദാക്കി പകരം റോഡ് യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള ശുപാർശകളുമായി ഇൻഫ്രാസ്ട്രക്ചർ ഓസ്‌ട്രേലിയ റിപ്പോർട്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന പ്രൊജക്ടുകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനുമാണ് റോഡ് യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള ശുപാർശ ഇൻഫ്രാസ്ട്രക്ചർ ഓസ്‌ട്രേലിയ നൽകിയിരിക്കുന
മെൽബൺ: നിലവിലുള്ള വാഹന രജിസ്‌ട്രേഷൻ ഫീസും ഇന്ധന നികുതിയും റദ്ദാക്കി പകരം റോഡ് യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള ശുപാർശകളുമായി ഇൻഫ്രാസ്ട്രക്ചർ ഓസ്‌ട്രേലിയ റിപ്പോർട്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന പ്രൊജക്ടുകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനുമാണ് റോഡ് യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള ശുപാർശ ഇൻഫ്രാസ്ട്രക്ചർ ഓസ്‌ട്രേലിയ നൽകിയിരിക്കുന്നത്. റിപ്പോർട്ട് ഫെഡറൽ സർക്കാർ അംഗീകരിച്ചാൽ അഞ്ചുവർഷത്തിനുള്ളിൽ പുതിയ റോഡ് യൂസേഴ്‌സ് ഫീ നടപ്പാകും.
നിലവിൽ ഒരു മോട്ടോറിസ്റ്റ് വർഷം ശരാശരി 592 ഡോളർ ഇന്ധന നികുതിയിനത്തിലും 263 ഡോളർ രജിസ്‌ട്രേഷൻ ഫീ ഇനത്തിലും 21 ഡോളർ ലൈസൻസ് ഫീ ഇനത്തിലും 136 ഡോളർ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലുമായി അടയ്ക്കുന്നുണ്ട്. പതിനഞ്ചു വർഷം കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന ഐഎ റിപ്പോർട്ടിൽ 80 ശുപാർശകളാണ് അടങ്ങിയിട്ടുള്ളത്. ഇതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 40 മില്യൺ ഡോളറിന്റെ അധിക വരുമാനം ഉയർത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം ശരാശരി ഒരു ഓസ്‌ട്രേലിയൻ കുടുംബത്തിന് ഇത് 3000 ഡോളറിന്റെ ലാഭം ഉണ്ടാക്കും എന്നും പറയപ്പെടുന്നു.
വാഹന രജിസ്‌ട്രേഷൻ ഫീസും ഇന്ധന നികുതിയും ഒഴിവാക്കി നേരിട്ട് ഡ്രൈവർമാരിൽ നിന്ന് റോഡ് ഉപയോഗത്തിന് ചാർജ് ഈടാക്കുന്ന രീതിയാണ് ഇൻഫ്രാസ്ട്രക്ചർ ഓസ്‌ട്രേലിയ റിപ്പോർട്ട് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിലെ ജനസാന്ദ്രതയിൽ മൂന്നിലൊന്നും നാലു പ്രധാന നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത് എന്നീ നഗരങ്ങളാണവ. ഈ നഗരങ്ങളിലുള്ള റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്കാണ് റോഡ് യൂസേഴ്‌സ് ഫീ ഉപയോഗപ്പെടുത്തുക.