- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇലക്ട്രിക് സ്‌കൂട്ടർ ഉള്ളവർ തങ്ങളുടെ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നല്കി ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി; 20 ഡോളർ മുടക്കി രജിസ്‌ട്രേഷൻ നടത്താൻ ജനുവരി രണ്ട് മുതൽ അവസരം; രജിസ്‌ട്രേഷൻ നടത്തിയില്ലെങ്കിൽ പിഴയും ജയിൽ ശിക്ഷയും ഉറപ്പ്
രാജ്യത്തെ ഇ സ്‌കൂട്ടർ ഉടമകൾ തങ്ങളുടെ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നല്കി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി. ജനുവരി രണ്ട് മുതലാണ് രജിസട്രേഷൻ ചെയ്യാൻ അവസരം ഒരുക്കിയിട്ടുള്ളത്. അധികൃതർ നല്കിയിട്ടുള്ള കാലയളവിൽ രജിസ്‌ട്രേഷൻ നടത്തിയില്ലെങ്കിൽ ജയിൽ ശിക്ഷയും പിഴയും അടക്കേണ്ടി വരുമെന്നും അധികൃതർ മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്. സിങ് പോസ്റ്റ് പോസ്റ്റ് ഓഫീസ് വഴിയും എൽടിഎയുടെ വെബസറ്റൈ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീസായി 20 ഡോളറാണ് ഈടാക്കുക. മാർച്ച് 31 ന് മുമ്പായി രജിസ്റ്റർ ചെയ്യാത്തവർക്കായിരിക്കും പിഴ നേരിടേണ്ടി വരുക. 16 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കും ഇ സ്‌കൂട്ടറിന്റെ ഉടമകൾ. കൂടാതെ ഉപകരണത്തിന് പരമാവധി 20 കിലോ വരെ തൂക്കമുണ്ടായിരിക്കണമെന്നും, വേഗത 25 കി.മി വരെ ആകാവുവെന്നും നിബന്ധന ഉണ്ട്്. രജിസ്റ്റർ ചെയ്യാത്ത ഇ സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയാൽ പിന്നീട് പിഴയും ജയിൽ ശിക്ഷയും ആയിരക്കും ശിക്ഷയെന്നും അധികൃതർ പറയുന്നു.
രാജ്യത്തെ ഇ സ്‌കൂട്ടർ ഉടമകൾ തങ്ങളുടെ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നല്കി ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി. ജനുവരി രണ്ട് മുതലാണ് രജിസട്രേഷൻ ചെയ്യാൻ അവസരം ഒരുക്കിയിട്ടുള്ളത്. അധികൃതർ നല്കിയിട്ടുള്ള കാലയളവിൽ രജിസ്‌ട്രേഷൻ നടത്തിയില്ലെങ്കിൽ ജയിൽ ശിക്ഷയും പിഴയും അടക്കേണ്ടി വരുമെന്നും അധികൃതർ മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്.
സിങ് പോസ്റ്റ് പോസ്റ്റ് ഓഫീസ് വഴിയും എൽടിഎയുടെ വെബസറ്റൈ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീസായി 20 ഡോളറാണ് ഈടാക്കുക. മാർച്ച് 31 ന് മുമ്പായി രജിസ്റ്റർ ചെയ്യാത്തവർക്കായിരിക്കും പിഴ നേരിടേണ്ടി വരുക.
16 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കും ഇ സ്‌കൂട്ടറിന്റെ ഉടമകൾ. കൂടാതെ ഉപകരണത്തിന് പരമാവധി 20 കിലോ വരെ തൂക്കമുണ്ടായിരിക്കണമെന്നും, വേഗത 25 കി.മി വരെ ആകാവുവെന്നും നിബന്ധന ഉണ്ട്്. രജിസ്റ്റർ ചെയ്യാത്ത ഇ സ്‌കൂട്ടറുമായി നിരത്തിലിറങ്ങിയാൽ പിന്നീട് പിഴയും ജയിൽ ശിക്ഷയും ആയിരക്കും ശിക്ഷയെന്നും അധികൃതർ പറയുന്നു.