- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോൾ തന്നെ വല വീശി തുടങ്ങിയ പൊലീസ് രഹ്ന ഡൽഹിയിൽ നിന്നും മടങ്ങും വരെ കാത്തിരുന്നു; ബി എസ് എൻ എൽ ഓഫീസിൽ ചെന്ന് റിലീവിങ് ഓർഡർ വാങ്ങി അറസ്റ്റ്; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ രാത്രി സ്റ്റേഷനിൽ കഴിയേണ്ടി വരും; മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കിയാൽ റിമാൻഡ് മാത്രം വഴി; ഇനി അറിയേണ്ടത് ചുംബനസമര നായികയ്ക്ക് സ്റ്റേഷനിൽ കുത്തിയിരുന്ന നേരം വെളുപ്പിക്കേണ്ടി വരുമോ അതോ ജയിലിൽ ആക്കുമോ എന്ന് മാത്രം
കൊച്ചി: ബിഎസ്എൻഎല്ലിനെ ഔദ്യോഗികമായി അറിയിച്ചാണ് രഹ്നാ ഫാത്തിമയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മത വികാരം വൃണപ്പെടുത്തിയ കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത് നാടകീയമായാണ്. ഹൈക്കോടിയിൽ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രഹ്ന ഡൽഹിയിലേക്ക് പോയിരുന്നു. ഇതോടെ രഹ്നയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും സജീവമായി. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷ തള്ളിയതു കൊണ്ട് തന്നെ രഹ്നയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃത്യമായ സമയത്ത് തന്നെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറയുന്നു. രഹ്നയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് രഹ്നയെ പൊലീസ് പിന്തുടർന്നിരുന്നു. അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ രഹ്നയുടെ മൊബൈൽ ഫോൺ ഡൽഹി റേഞ്ചിലായിരുന്നു. തൽകാലം ഡൽഹിയിൽ പോയി അറസ്റ്റ ്‌ചെയ്യേണ്ടതില്ലെന്നായിരുന്നു തീരുമാനം. രണ്ട് ദിവസം മുമ്പാണ് മൊബൈൽ ഫോൺ ലോക്കോഷൻ കേരളത്തിലെത്തിയത്. ഹൈക്കോടതിക്ക് സമീപമുള്ള ആർത്തവ ഒറ്റപ്പെടുത്തലിനെതിരായ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇ
കൊച്ചി: ബിഎസ്എൻഎല്ലിനെ ഔദ്യോഗികമായി അറിയിച്ചാണ് രഹ്നാ ഫാത്തിമയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മത വികാരം വൃണപ്പെടുത്തിയ കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത് നാടകീയമായാണ്. ഹൈക്കോടിയിൽ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രഹ്ന ഡൽഹിയിലേക്ക് പോയിരുന്നു. ഇതോടെ രഹ്നയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും സജീവമായി. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷ തള്ളിയതു കൊണ്ട് തന്നെ രഹ്നയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃത്യമായ സമയത്ത് തന്നെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറയുന്നു.
രഹ്നയുടെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് രഹ്നയെ പൊലീസ് പിന്തുടർന്നിരുന്നു. അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ രഹ്നയുടെ മൊബൈൽ ഫോൺ ഡൽഹി റേഞ്ചിലായിരുന്നു. തൽകാലം ഡൽഹിയിൽ പോയി അറസ്റ്റ ്‌ചെയ്യേണ്ടതില്ലെന്നായിരുന്നു തീരുമാനം. രണ്ട് ദിവസം മുമ്പാണ് മൊബൈൽ ഫോൺ ലോക്കോഷൻ കേരളത്തിലെത്തിയത്. ഹൈക്കോടതിക്ക് സമീപമുള്ള ആർത്തവ ഒറ്റപ്പെടുത്തലിനെതിരായ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇത് പൊലീസിന് പേരു ദോഷമായി. ബിജെപി നേതാവ് കെ സുരേന്ദ്രനെ ജയിലിൽ അടയ്ക്കാൻ പൊലീസ് കാട്ടിയ തിടുക്കം രഹ്നയോട് കാട്ടുന്നില്ലെന്ന വിമർശനവും സജീവമായി. ഈ സാഹചര്യത്തിലാണ് ബി എസ് എൻ എൽ ഓഫീസിലെത്തി രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബി എസ് എൻ എൽ ഓഫീസിലെത്തിയ പൊലീസ് സംഘം മാനേജർക്ക് ആദ്യം നോട്ടീസ് നൽകുകയായിരുന്നു. അതിന് ശേഷം വിടുതൽ വാങ്ങിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. രഹ്നയുടെ ഭർത്താവ് മനോജിനെ ഫോണിൽ വിവരങ്ങൾ അറിയിക്കുകയും ചെയ്തു. ജാമ്യമില്ലാ കേസ് ആയതു കൊണ്ട് തന്നെ മജിസ്‌ട്രേട്ടിന് മുമ്പിൽ രഹ്നയെ ഹാജരാക്കും. സാധാരണ നിലയിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതു കൊണ്ട് തന്നെ മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്യാനാണ് സാധ്യത. മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കും മുമ്പ് അവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിൽ ഇന്ന് മജിസ്‌ട്രേട്ടിന് മുമ്പിൽ പൊലീസ് ഹാജരാക്കില്ല. നാളെ രാവിലെ മാത്രമേ അങ്ങനെ വന്നാൽ രഹ്നയെ മജിസ്‌ട്രേട്ടിന് മുമ്പിൽ എത്താനാകൂ.
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഒരു സൂചനയും രഹ്നയ്ക്ക് ഉണ്ടായിരുന്നില്ല. നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് ഭർത്താവ് മനോജ് പോലും കാര്യങ്ങൾ അറിഞ്ഞത്. അറസ്റ്റ് ചെയ്ത് പോകും വഴിയാണ് താൻ എല്ലാം അറിഞ്ഞതെന്ന് മനോജ് മറുനാടനോട് പറഞ്ഞു. ഈ കേസിനെതിരെ സുപ്രീംകോടതിയിൽ ഹർജി കൊടുത്തിരുന്നുവെന്നും മനോജ് പറയുന്നു. ജാമ്യം നേടാനുള്ള നടപടികൾ ഉടൻ തന്നെ എടുക്കുമെന്നും മനോജ് പറഞ്ഞു. ബി എസ് എൻ എല്ലിലെ പാലരിവട്ടത്തെ കസ്റ്റമർ സർവ്വീസ് സെന്ററിൽ വച്ചായിരുന്നു അറസ്റ്റ്. മതവികാരം വ്രണപ്പെടുത്ത രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
രഹ്നാ ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 19നായിരുന്നു രഹ്നമാ ഫാത്തിമ ശബരിമല ദർശനത്തിനെത്തിയിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അധികൃതരുടെ മുൻകൂർ അനുമതി തേടിയാണ് താൻ ശബരിമല സന്ദർശനം നടത്തിയതെന്നാണ് രഹ്ന മുൻകൂർ ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നത്. യുവതികൾക്കും ദർശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് മുതൽ വൃതം നോറ്റ് ശബരിമലയിൽ പോകാൻ ആഗ്രഹിച്ചയാളാണ് താനെന്നും ഹർജിയിൽ പറയുന്നുണ്ട്. തന്റെ ആഗ്രഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തതാണ്. ശബരിമല സന്ദർശിക്കുന്ന വിവരം പത്തനംതിട്ട ജില്ലാ കലക്ടറേയും ഐ. ജി മനോജ് എബ്രഹാമിനെയും മുൻകൂട്ടി അറിയിക്കുകയും അവർ സുരക്ഷ ഉറപ്പു നൽകുകയും ചെയ്തിരുന്നു.
ഓക്ടോബർ 19ന് കടുത്ത പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണയിൽ സന്നിധാനം വരെ എത്താനായെങ്കിലും മുന്നോട്ടു പേകാൻ കഴിയാതെ വന്നതോടെ തിരികെ പോന്നു. ബി.എസ്.എൻ.എൽ ജീവനക്കാരിയായ തന്റെ ക്വാർട്ടേഴ്‌സ് ചിലർ അടിച്ചു തകർത്ത സംഭവമുണ്ടായി. ഇതോടനുബന്ധിച്ച് ചിലർ അറസ്റ്റിലുമായി. ജീവന് ഭീഷണിയുള്ളതിനാൽ താനും കുടുംബാംഗങ്ങളും ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്. സത്യത്തിൽ ശബരിമല വിഷയത്തിലെ ഇരയാണ് താൻ. എന്നാൽ, തന്നെ കുറ്റവാളിയാക്കി കേസെടുത്തിയിരിക്കുകയാണെന്നും രഹ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
ജാമ്യം ലഭിക്കാത്ത പക്ഷം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ തന്റെ ബിഎസ്എൻഎല്ലിലെ ജോലിയെ അത് സാരമായി ബാധിക്കുമെന്നതിനാലുമാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാൻ രഹ്ന തയ്യാറായതും. ശബരിമലയിൽ ദർശനത്തിനായി പുറപ്പെടുന്നതിന്റെ ഭാഗമായി ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് രഹ്നക്കെതിരെ കേസ് എടുക്കാൻ കാരണമായത്. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ എത്തിയാണു രഹ്നയെ അറസ്റ്റ് ചെയ്തത്.