- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; വീടിനടുത്തേക്ക് സ്ഥലംമാറ്റം കിട്ടിയതിന് അയ്യപ്പന് നന്ദി പറഞ്ഞ് രഹന ഫാത്തിമ; ആക്ടിവിസ്റ്റിനെ ബിഎസ്എൻഎൽ സ്ഥലം മാറ്റിയത് ശബരിമല സന്ദർശനത്തെ തുടർന്ന്
കൊച്ചി: ശബരിനല സന്ദർശന വിവാദത്തിന്റെ പേരിൽ തന്നെ സ്ഥലംമാറ്റിയ ബിഎസ്എൻഎല്ലിന്റെ നടപടി അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടെന്ന് ആക്ര്റ്റിവ്സ്റ്റും, നടിയും, മോഡലുമായ രഹ്ന ഫാത്തിമ. അഞ്ചുവർഷം മുമ്പ് വീടിന് അടുത്തേക്ക് സ്ഥലംമാറ്റ അപേക്ഷ കൊടുത്തിരുന്നുവെന്നും ശബരിമല കയറിയ ശേഷമാണ് അത് പെട്ടെന്ന് ഓഡർ ആയതെന്നും രഹന ഫേസ്‌ബുക്കിൽ കുറിച്ചു. രഹന ഫാത്തിമയുടെ കുറിപ്പ്: സ്വാമി ശരണം 5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ എല്ലാ പ്രായത്തിലുമുള്ള സ്ത്രികൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹനയെ
കൊച്ചി: ശബരിനല സന്ദർശന വിവാദത്തിന്റെ പേരിൽ തന്നെ സ്ഥലംമാറ്റിയ ബിഎസ്എൻഎല്ലിന്റെ നടപടി അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടെന്ന് ആക്ര്റ്റിവ്സ്റ്റും, നടിയും, മോഡലുമായ രഹ്ന ഫാത്തിമ. അഞ്ചുവർഷം മുമ്പ് വീടിന് അടുത്തേക്ക് സ്ഥലംമാറ്റ അപേക്ഷ കൊടുത്തിരുന്നുവെന്നും ശബരിമല കയറിയ ശേഷമാണ് അത് പെട്ടെന്ന് ഓഡർ ആയതെന്നും രഹന ഫേസ്‌ബുക്കിൽ കുറിച്ചു.
രഹന ഫാത്തിമയുടെ കുറിപ്പ്:
സ്വാമി ശരണം
5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ
എല്ലാ പ്രായത്തിലുമുള്ള സ്ത്രികൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹനയെ സ്ഥലംമാറ്റിയത് ഇന്നാണ്. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
അതേസമയം പുറത്തുവരുന്ന വിവരം അനുസരിച്ച് രഹനയ്ക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ബിഎസ്എൻ എല്ലിന്റെ തീരുമാനം. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
രഹ്നയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന ബിഎസ്എൻഎൽ അറിയിച്ചു. ശബരിമല വിഷയത്തിൽ വിവാദമായ രഹ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ബിഎസ്എൻഎൽ സംസ്ഥാന പൊലീസിലെ സൈബർ സെല്ലിന് കത്തുനൽകിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടർനടപടികൾ.
താൻ ശബരിമലയിൽ പോയത് വിവാദമുണ്ടാക്കാനല്ല തത്വമസിയെന്ന അദ്വൈത സിദ്ധാന്തത്തിൽ ആകൃഷ്ടയായതുകൊണ്ടാണെന്ന് രഹനാ ഫാത്തിമ പറയുന്നു. എല്ലാം ആചാരാനുഷ്ഠാനങ്ങളോടുകൂടിയാണ് താൻ ശബരിമലയിലേക്ക് പോയത് സുഹൃത്തുക്കളായ ചില മാധ്യമപ്രവർത്തകർ പറഞ്ഞുകൊടുക്കും വരെ തന്നെ ആർക്കും മനസിലായില്ലായുരുന്നുവെന്ന് രഹ്ന പറയുന്നു.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹ്നയെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിഎസ്എൻഎല്ലിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികൾ പൊങ്കാല നടത്തുകയാണ്. കമ്പനിയുടെ ചട്ടങ്ങളോ നിയമങ്ങളോ താൻ തെറ്റിക്കാത്തിടത്തോളം കാലം ഇത്തരം ആക്രോശങ്ങൾ കൊണ്ട് യാതൊരു ഫലവുമില്ലെന്ന് രഹ്ന ഫാത്തിമ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. കമ്പനിയും നിയമവും അനുവദിച്ചാൽ അടുത്ത തവണ ബിഎസ്എൻഎൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് ശബരിമലയിലേക്ക് താൻ പോകുമെന്നും രഹ്ന വ്യക്തമാക്കുന്നു.