- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയബദ്ധം ആഘോഷമാക്കിയത് സുഹൃത്തുക്കൾ; 4000 ഡോളർ പിഴയും നല്ലനടപ്പും കെട്ടുകഥ; കാർഡ് നഷ്ടപ്പെട്ടയാൾ പരാതി നൽകിയതിനാലാണ് സംഭവം കോടതിയിലെത്തിയത്; കാർഡ് മാറിപ്പോയതു മാത്രമാണ് പ്രശ്നം; റെജി മാത്യു പാറക്കലിന് പറയാനുള്ളത്
മെൽബൺ: മുൻ യുകെ മലയാളിയും ഇപ്പോൾ ആസ്‌ട്രേലിയയിൽ താമസിക്കുന്ന പ്രവാസി കേരള കോൺഗ്രസ് നേതാവുമായ റെജി മാത്യു പാറക്കൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ ആസ്‌ട്രേലിയയിലെ കോടതി ശിക്ഷിച്ചു എന്ന വാർത്തയുടെ പിന്നിൽ വൻ ഗൂഢാലോചനയുണ്ടോ? നിസാരമായ ഒരു കൈയബദ്ധത്തെ ആഘോഷമാക്കുന്നത് തന്റെ സുഹൃത്തുക്കൾ ആണെന്ന് റെജി മാത്യു പാറക്കൽ പ്രതികരിക്കുന്നു. വെറും 191 ഡോളർ തിരിച്ചു കൊടുക്കാൻ കോടതി പറഞ്ഞതിനെ 4000 ഡോളറാക്കി ചിത്രീകരിക്കുന്നതായും നല്ലനടപ്പ് വിധിച്ചു എന്നു പറയുന്നതും ചിലർ ബോധപൂർവം ഉണ്ടാക്കിയ കഥയാണ് എന്നാണ് റെജി പറയുന്നത്. തന്റെ പേരിൽ ഒരു ക്രിമിനൽ നടപടിയും ഇല്ലെന്നും എന്നാൽ ഒരു അബദ്ധം പറ്റിയതിന്റെ പേരിൽ ഇങ്ങനെ ഒരു വിധി എത്തി എന്നുമാണ് റെജി പറയുന്നത്. സംഭവത്തെ പറ്റി റെജി വിശദീകരിക്കുന്നത് ഇങ്ങനെ: റെജിയുടെ കൂടി പാർട്ട്ണർഷിപ്പിൽ ഉള്ള ഒരു പോസ്റ്റ് ഓഫീസിൽ ഒരാൾ ക്രഡിറ്റ് കാർഡ് മറന്നു വച്ച് പോയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആവശ്യക്കാർ വരുമ്പോൾ കൊടുക്കാനായി കാർഡ് എടുത്തു പോക്കറ്റിൽ വച്ചിരുന്നെങ്കിലും അബദ്ധത്തിൽ ഒരിക്കൽ കാർ
മെൽബൺ: മുൻ യുകെ മലയാളിയും ഇപ്പോൾ ആസ്‌ട്രേലിയയിൽ താമസിക്കുന്ന പ്രവാസി കേരള കോൺഗ്രസ് നേതാവുമായ റെജി മാത്യു പാറക്കൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ ആസ്‌ട്രേലിയയിലെ കോടതി ശിക്ഷിച്ചു എന്ന വാർത്തയുടെ പിന്നിൽ വൻ ഗൂഢാലോചനയുണ്ടോ? നിസാരമായ ഒരു കൈയബദ്ധത്തെ ആഘോഷമാക്കുന്നത് തന്റെ സുഹൃത്തുക്കൾ ആണെന്ന് റെജി മാത്യു പാറക്കൽ പ്രതികരിക്കുന്നു. വെറും 191 ഡോളർ തിരിച്ചു കൊടുക്കാൻ കോടതി പറഞ്ഞതിനെ 4000 ഡോളറാക്കി ചിത്രീകരിക്കുന്നതായും നല്ലനടപ്പ് വിധിച്ചു എന്നു പറയുന്നതും ചിലർ ബോധപൂർവം ഉണ്ടാക്കിയ കഥയാണ് എന്നാണ് റെജി പറയുന്നത്. തന്റെ പേരിൽ ഒരു ക്രിമിനൽ നടപടിയും ഇല്ലെന്നും എന്നാൽ ഒരു അബദ്ധം പറ്റിയതിന്റെ പേരിൽ ഇങ്ങനെ ഒരു വിധി എത്തി എന്നുമാണ് റെജി പറയുന്നത്.
സംഭവത്തെ പറ്റി റെജി വിശദീകരിക്കുന്നത് ഇങ്ങനെ:
റെജിയുടെ കൂടി പാർട്ട്ണർഷിപ്പിൽ ഉള്ള ഒരു പോസ്റ്റ് ഓഫീസിൽ ഒരാൾ ക്രഡിറ്റ് കാർഡ് മറന്നു വച്ച് പോയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആവശ്യക്കാർ വരുമ്പോൾ കൊടുക്കാനായി കാർഡ് എടുത്തു പോക്കറ്റിൽ വച്ചിരുന്നെങ്കിലും അബദ്ധത്തിൽ ഒരിക്കൽ കാർഡ് ഉപയോഗിച്ച ഒരു പർച്ചേസ് നടത്തി. ഇതു ശ്രദ്ധയിൽ പെട്ടയുടൻ പൊലീസ് സ്റ്റേഷനിൽ ചെന്നു റിപ്പോർട്ട് ചെയ്‌തെങ്കിലും അതിന് മുമ്പ് കാർഡ് ഉടമ റിപ്പോർട്ട് ചെയ്തതിനാലാണ് കേസ് ഉണ്ടായത്. നഷ്ടമായ പണം തിരിച്ചു കൊടുക്കാൻ മാത്രമാണ് കോടതി പറഞ്ഞത് - റെജി ബ്രിട്ടീഷ് മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെയാണ്.
ഏഴു വർഷമായി റെജി മാത്യു അടക്കം നാല് പേർ പങ്കാളികളായി ചേർന്ന് പോസ്റ്റ് ഓഫീസ് നടത്തിവരികയാണ്. മൂന്ന് ദിവസമാണ് റെജി മാത്യു അവിടെ ജോലി ചെയ്യുക. പോസ്റ്റ് ഓഫീസിൽ ബിൽ അടയ്ക്കാൻ പ്രായമായവർ തൊട്ട് പലരും വരും. ഇങ്ങനെ വരുന്ന പലരും കാർഡ് കൊണ്ടു വന്ന് ബില്ലടച്ച ശേഷം അതെടുക്കാൻ മറന്നുപോകും. ചിലർ ഉടനെ തന്നെയോ അടുത്ത ദിവസമോ ഒക്കെയായി കാർഡ് അന്വേഷിച്ചു എത്തുകയും കാർഡുകൾ വാങ്ങി പോവുകയും ചെയ്യും. അങ്ങനെ കൊണ്ടു വന്ന ഒരു കാർഡാണ് റെജി മാത്യുവിന് വിനയായത്.
ബില്ലടയ്ക്കാൻ കാർഡുമായി റെജി മാത്യുവിന്റെ കൗണ്ടറിൽ വന്ന ആൾ കാർഡ് മറന്നുവെക്കുകയും ഒന്നര ആഴ്ച കഴിഞ്ഞിട്ടും അന്വേഷിച്ചു വരുകയും ചെയ്തില്ല. ആവശ്യക്കാരൻ വരുമ്പോൾ എടുത്തു കൊടുക്കാം എന്ന ധാരണയിൽ വച്ച ആ കാർഡും റെജി മാത്യുവിന്റെ സ്വന്തം ക്രെഡിറ്റ് കാർഡും ഒരുപോലെ ആയതാണ് പണി പറ്റിച്ചത്. രണ്ടു കാർഡുകളും ഒരേ ബാങ്കിന്റെ ഒരു പോലെയുള്ള കാർഡുകളായിരുന്നു. പിന്നീട് റെജി മാത്യു തന്റെ ബില്ലുകൾ അടയ്ക്കാനായി കാർഡ് എടുത്തപ്പോൾ മറന്നുവെച്ച കാർഡ് ഉപയോഗിച്ചപ്പോഴാണ് ഇത് തന്റെ കാർഡ് അല്ലായെന്ന കാര്യം മനസിലാക്കിയത്.
അബദ്ധം പറ്റിയത് ഉടൻ തന്നെ മറ്റു പാർട്‌ണേഴ്‌സിനെ അറിയിച്ച റെജി ഉടൻ തന്നെ റോവിൽ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് കാർഡ് നഷ്ടപ്പെട്ടയാൾ അവിടെ നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട് എന്ന് അറിഞ്ഞത്. അവർ നടത്തിയ അന്വേഷണത്തിൽ അവസാന ട്രാൻസാക്ഷൻ നടത്തിയിരിക്കുന്നത് പോസ്റ്റ് ഓഫീസിൽ വച്ചാണെന്നും അവിടെ നിന്നുമാണ് കാർഡ് നഷ്ടമായതെന്നും പൊലീസ് മനസിലാക്കി. റെജി മാത്യുവിന്റെ ഭാഗം കൂടി കേട്ട പൊലീസ് ഇക്കാര്യം കോടതിയിൽ ബോധ്യപ്പെടുത്തിയാൽ മതിയെന്നും പറഞ്ഞു.
ഞങ്ങളുടെ ഭാഗത്തു നിന്നും അറിയാതെ പറ്റിയ തെറ്റിന് നോൺ കൺവിക്ഷൻ അനുസരിച്ച് 195 ഡോളർ നൽകണമെന്നായിരുന്നു റിങ് വുഡ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത്. റെജി മാത്യുവിന്റെ മറ്റു വിവരങ്ങൾ പരിശോധിച്ചപ്പോൾ ക്രിമിനൽ പശ്ചാത്തലം ഒന്നും ഉള്ള ആളല്ലായെന്നും ബോധ്യപ്പെട്ടു. എന്നാൽ കൂടെയുള്ള പാർട്ണറുമായുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ ഈ സംഭവം സുഹൃത്തുക്കൾ എടുത്ത് ആഘോഷമാക്കുകയായിരുന്നുവെന്ന് റെജി മാത്യു പറയുന്നു. തന്നോട് കമ്മ്യൂണിറ്റി സർവ്വീസും 4000 ഡോളർ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നതും വെറും പ്രചരണം മാത്രമാണെന്നും റെജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിരവധിയിടങ്ങളിൽ തട്ടിപ്പ് നടത്തിയെന്ന പേരിൽ മുൻ യുകെ മലയാളിയും ക്‌നാനായ നേതാവും ഓസ്‌ട്രേലിയയിലെ പ്രവാസി കേരളാ കോൺഗ്രസ് നേതാവുമായ റെജി മാത്യു പാറയ്ക്കലിനെതിരെ വാർത്ത പ്രചരിച്ചത്.