- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറമിഴികളോടെ റെജി സെബാസ്റ്റ്യന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം; സംസ്കാരം തിങ്കളാഴ്‌ച്ച
ആർഡി: ആർഡിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്‌സ് റെജിക്ക് നിറമിഴികളോടെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ റെജിയുടെ ഭവനത്തിൽ മൃതദേഹം എത്തിച്ചു പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയതിന് ശേഷം 10.55 ഓടെ ആർഡി ജോൺ സ്ട്രീറ്റ് റോഡിലുള്ള ചർച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തിലാണ് സംസ്‌കാര ശ്രുശ്രൂഷകൾ നടന്നത്.അയർലണ്ടിന്റെ വിവിധ ഭാ
ആർഡി: ആർഡിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്‌സ് റെജിക്ക് നിറമിഴികളോടെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ റെജിയുടെ ഭവനത്തിൽ മൃതദേഹം എത്തിച്ചു പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയതിന് ശേഷം 10.55 ഓടെ ആർഡി ജോൺ സ്ട്രീറ്റ് റോഡിലുള്ള ചർച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തിലാണ് സംസ്‌കാര ശ്രുശ്രൂഷകൾ നടന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ സുഹൃത്തുക്കളും, സഹപ്രവർത്തകരും ഇടവകക്കാരുമായ ഒട്ടേറെ ഐറിഷ് വംശജരും,റെജിയുടെ മക്കളായ സഞ്ജുവും,ജോസഫും,ജോയിസും പഠിക്കുന്ന സ്‌കൂളുകളിൽ നിന്നെത്തിയ കുട്ടികളുടെ പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
സീറോ മലബാർ സഭയുടെ ചാപ്ല്യൻ ഫാ.ജോസ് ഭരണികുളങ്ങര അനുസ്മരണ ബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു ,ഫാ .ആന്റണി നല്ലൂക്കുന്നേൽ ,ഫാ.പോൾ തെറ്റയിൽ,ഫാ.മാർട്ടിൻ പൊറോക്കാരൻ,ഫാ,വിനോദ്,ഫാ.എ റ്റി ജോർജ് ,ഫാ.തോമസ് പുതിയാമഠം, ഫാ.ജോബി മോൻ സ്‌കറിയ തുടങ്ങിയവർ സഹകർമ്മികരായിരുന്നു.ഫാ.മാർട്ടിൻ പൊറോക്കാരൻ ചരമ പ്രസംഗം നടത്തി. ആർഡി മലയാളികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി റ്റിൽഡാ ബിജോയി കൃതഞ്ജതയർപ്പിച്ചു.
സെബാസ്റ്റ്യനും മക്കളും,റെജിയുടെ സഹോദരൻ സജി സെബാസ്റ്റ്യനും കുടുബവും,സെബാസ്റ്റ്യന്റെ സഹോദരി പുത്രൻ ജോബിയും അടങ്ങുന്ന സംഘം ഇന്ന് കേരളത്തിലേയ്ക്ക് തിരിക്കും .നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട് .തിങ്കളാഴ്‌ച്ച രാവിലെ വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയിലായിരിക്കും സംസ്‌കാരശുശ്രൂഷകൾ നടത്തപ്പെടുകയെന്ന് ബന്ധുക്കൾ അറിയിച്ചു.