ഫുജൈറ: ഒഐസിസി വൈസ് പ്രസിഡന്റ് ഫുജൈറയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ എഞ്ചിനീയറുമായിരുന്ന കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി വാലത്ത് അനിരുദ്ധൻ റജിലാൽ നിര്യാതനായി. അദ്ധ്യാപികയായ ഭാര്യ അനിത നാട്ടിൽ സ്‌കൂളിൽ ജോലിചെയ്യുന്നു. മക്കൾ: ഗോപിക, ഗൗരി.

ഫുജൈറിയിലുള്ള ഹരിലാൽ അടക്കം നാല് സഹോദരന്മാരാണുള്ളത്. ഭാര്യാസഹോദരൻ  സുഭഗൻ ഫുജൈയിൽ ജോലി ചെയ്യുന്നു. മൃതദേഹം നിയമനടപടിൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ച് സംസ്‌കരിച്ചു. ഓഐസിസി പ്രസിഡന്റ് കെ സി അബൂബക്കർ, നേതാക്കളായ ടി ആർ സതീശ്കുമാർ, ജോജു മാത്യു ഫിലിപ്, ഡോ കെ സി ചെറിയാൻ, നാസർ പാണ്ടിക്കാട്, സന്തോഷ് കെ മത്തായി, അബ്ദുൾ മനാഫ്, വത്സൻ, രാജൻ, പിസി ഹംസ, ഷാജിമോൻ പി കെ തുടങ്ങിയവരും ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. റജി ലാലിന്റെ നിര്യാണത്തിൽ ഓഐസിസി ഫുജൈറ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.