- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്ററുമായി ആസ്റ്റർ വയനാട്

കൽപറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകൾ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യയിൽ ആദ്യമായി ആസ്റ്റർ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷൻ സെന്റർ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റർ വയനാട് എന്ന സെന്ററിൽ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും യോഗയും ഉല്ലാസ യാത്രകളും നാടൻ കലകളും സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഡിസംബർ 7-ന് വൈകീട്ട് 4-ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ഓൺലൈനിലൂടെ നിർവ്വ ഹിക്കും. ഡിഎം വിംസ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള അധ്യക്ഷത വഹിക്കും.
ചടങ്ങിൽ റിജ്യുവ് അറ്റ് ആസ്റ്റർ വയനാട് വെബ് പേജ് ഡിഎം എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് ഫൗണ്ടേഷൻ എക്‌സിക്യുട്ടിവ് ട്രസ്റ്റി ബഷീർ യു, ആസ്റ്റർ മിംസ് കണ്ണൂർ, കാലിക്കറ്റ്, കോട്ടക്കൽ ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും. ആസ്റ്റർ മിംസ് കോഴിക്കോടിലെ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ജേക്കബ് ആലപ്പാട്ട് കോർപ്പറേറ്റ് വീഡിയോ പുറത്തിറക്കും. വയനാട് ഡിടിപിസി മെംബർ സെക്രട്ടറി ബി. ആനന്ദ്, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് വാഞ്ചീശ്വരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പാക്കേജിന്റെ കൂടുതൽ വിവരങ്ങക്ക് 7591966333 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

