- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു; ഒരു പാട് പ്രതിസന്ധികൾ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയർന്നിരിക്കുന്നു; സിനിമാ ജീവിതത്തിൽ ഇരുപതാം വാർഷികത്തിൽ ഐശ്വര്യ റായിക്ക് രേഖയുടെ കത്ത്
മുംബൈ: സിനിമ ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കുകയാണ് ലോക സുന്ദരി ഐശ്വര്യ റായി. ഇരുവരിൽ തുടങ്ങിയ സിനിമ ജീവിതം തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡിലും എത്തി നിന്നിരുന്നു. ഇപ്പോൾ സിലക്ടീവായാണ് ആഷ് സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ ചലച്ചിത്ര ലോകത്ത് 20 വർഷം പൂർത്തിയാക്കിയ ആഷിനെ അഭിനന്ദിച്ച് വികാര നിർഭരമായ കത്തയച്ചിരിക്കുകയാണ് എവർ ഗ്രീൻ നായിക രേഖ. നീ പറഞ്ഞതെന്തെന്ന് ചിലപ്പോൾ ആളുകൾ മറന്നേക്കും നീ ചെയ്തതും ആളുകൾ മറന്നേക്കും എന്നും പക്ഷെ നിങ്ങൾ അവരെ എത്ര മാത്രം സ്പർശിച്ചിരിക്കുന്നുവെന്നുള്ളത് അവർ ഒരിക്കലും മറക്കില്ലലെന്നും കത്തിൽ രേഖ പറയുന്നു. ഒരിക്കലും കെട്ടിനിൽക്കാത്ത ഒരു നദി പോലെയാണ് നിങ്ങൾ. എവിടെ പോവണമെന്ന് ആശിക്കുന്നുവോ നാട്യങ്ങളില്ലാതെ അവിടേയ്ക്ക് പോവുന്നു. അവൾക്കായി ഒരുക്കിവച്ച ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. നീ പറഞ്ഞതെന്തെന്ന് ചിലപ്പോൾ ആളുകൾ മറന്നേക്കും നീ ചെയ്തതും ആളുകൾ മറന്നേക്കും, പക്ഷെ നിങ്ങൾ അവരെ എത്ര മാത്രം സ്പർശിച്ചിരിക്കുന്നുവെന്നുള്ളത് അവർ ഒരിക്കലും മറക്കില്ല. ധൈര്യമാണ് എല്ലാ ഗുണങ്ങളില
മുംബൈ: സിനിമ ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കുകയാണ് ലോക സുന്ദരി ഐശ്വര്യ റായി. ഇരുവരിൽ തുടങ്ങിയ സിനിമ ജീവിതം തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡിലും എത്തി നിന്നിരുന്നു. ഇപ്പോൾ സിലക്ടീവായാണ് ആഷ് സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ ചലച്ചിത്ര ലോകത്ത് 20 വർഷം പൂർത്തിയാക്കിയ ആഷിനെ അഭിനന്ദിച്ച് വികാര നിർഭരമായ കത്തയച്ചിരിക്കുകയാണ് എവർ ഗ്രീൻ നായിക രേഖ.
നീ പറഞ്ഞതെന്തെന്ന് ചിലപ്പോൾ ആളുകൾ മറന്നേക്കും നീ ചെയ്തതും ആളുകൾ മറന്നേക്കും എന്നും പക്ഷെ നിങ്ങൾ അവരെ എത്ര മാത്രം സ്പർശിച്ചിരിക്കുന്നുവെന്നുള്ളത് അവർ ഒരിക്കലും മറക്കില്ലലെന്നും കത്തിൽ രേഖ പറയുന്നു.
ഒരിക്കലും കെട്ടിനിൽക്കാത്ത ഒരു നദി പോലെയാണ് നിങ്ങൾ. എവിടെ പോവണമെന്ന് ആശിക്കുന്നുവോ നാട്യങ്ങളില്ലാതെ അവിടേയ്ക്ക് പോവുന്നു. അവൾക്കായി ഒരുക്കിവച്ച ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.
നീ പറഞ്ഞതെന്തെന്ന് ചിലപ്പോൾ ആളുകൾ മറന്നേക്കും നീ ചെയ്തതും ആളുകൾ മറന്നേക്കും, പക്ഷെ നിങ്ങൾ അവരെ എത്ര മാത്രം സ്പർശിച്ചിരിക്കുന്നുവെന്നുള്ളത് അവർ ഒരിക്കലും മറക്കില്ല. ധൈര്യമാണ് എല്ലാ ഗുണങ്ങളിലും ഏറ്റവും പ്രധാനമെന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ. കാരണം ധൈര്യമില്ലെങ്കിൽ, നിങ്ങൾക്ക് തുടർച്ചയായി മറ്റേതെങ്കിലും സത്പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല.
നിന്റെ മനഃശക്തിയും ഊർജ്ജവും നീ സംസാരിച്ച് തുടങ്ങുന്നതിന് മുൻപേ തന്നെ നിന്നെ പരിചയപ്പെടുത്തും. നീ സ്നേഹിക്കുന്ന കാര്യങ്ങളെ നീ പിന്തുടർന്നു. ആളുകൾക്ക് നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം ഭംഗിയായി നീ അത് ചെയ്തു. നമ്മൾ എടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച് നമ്മൾ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്.
നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ഒരു പാട് പ്രതിസന്ധികൾ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയർന്നിരിക്കുന്നു. എനിക്ക് എഴുതാൻ വാക്കുകൾ മതിയാകുന്നില്ല. ചന്ദ്രനെ പോലെ മുഖമുള്ള ആ കൊച്ചു പെൺകുട്ടി, അവളെ ആദ്യം കണ്ട മാത്രയിൽ തന്നെ എന്റെ ശ്വാസം കവർന്നതെങ്ങനെയെന്ന്. നിനക്ക് ലഭിച്ച ഓരോ വേഷത്തിനും ഏറ്റവും മികച്ചതായും അതിലധികവും നന്നായി നീ നൽകിയിട്ടുണ്ട്.
പക്ഷെ അതിലെനിക്കേറെ അരുമയായ കഥാപാത്രം ആരാധ്യയെന്ന ആഹ്ലാദ കൂടാരത്തിന്റെ എല്ലാം തികഞ്ഞ അമ്മയുടെതാണ്. സ്നേഹിച്ചുകൊണ്ടേയിരിക്കൂ, നിന്റെ മായാജാലം പരത്തൂ...ഐശ്വര്യ റായ് ബച്ചന്റെ രണ്ട് ദശാബ്ദങ്ങൾ...ഒരുപാടു സ്നേഹം രേഖാ മാ - രേഖ കുറിച്ചു.