തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകയ്ക്ക് ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകയ്ക്ക് ചാനലിന്റെ പടിക്ക് പുറത്തുതന്നെയാണ്. ആരോപണ വിധേയരായ മാധ്യമപ്രവർത്തകർ ജോലിയിൽ പ്രവേശിക്കുകയയും ചെയ്തു. ശമ്പളത്തോടു കൂടി ഒരുമാസം ജോലിയിൽ നിന്നും വിട്ടു നിൽക്കാനാണ് ചാനൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിന്താഗതിയെ വിമർശിച്ചു കെണ്ട് രംഗത്തെത്തിയിരിക്കയാണ് ഫേസ്‌ബുക്കിലെ ആക്ടിവിസ്റ്റു കൂടിയായ രേഖാ രാജ്.

കോടതി വിധി വാങ്ങി അവിടെ തിരികെ ജോലിക്ക് കയറുകയും സഹപ്രവർത്തകയെ അകാരണമായി പുറത്തു നിർത്തുന്നതിൽ പ്രതികരിക്കുക പോലും ചെയ്യാത്ത നീതി -ന്യായ ബോധത്തിന്റെ കുത്തക എടുത്തിട്ടുള്ള ധീര പുരുഷന്മാരെ നമിക്കുന്നു! എന്നു പറഞ്ഞാണ് രേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അവരുടെ സൈബർ പിന്തുനക്കാരെയും എല്ലാവര്ക്കും സന്തോഷിക്കാം. ഇപ്പോൾ ചാനൽ വീണ്ടും സമാനജാതിക്കാരുടെ ഇടമായി- അവർ വ്യക്തമാക്കി. ബിആർപി ഭാസ്‌ക്കർ അടക്കമുള്ളവർ രേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. രേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ന്യൂസ് 18 മാധ്യമ പ്രവർത്തകയുമായി സംസാരിച്ചു. അവളോട് ഒരു മാസം ശമ്പളത്തോട് കൂടി ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ ചാനൽ ആവശ്യപ്പെട്ടിരിക്കുകയാണ്. കുറ്റാരോപിതർ യാതൊരു തടസ്സവും കൂടാതെ ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുന്നു. ചാനൽ നടത്തിയ ഇന്റെർണൽ അന്വേഷണത്തിന്റെ റിപ്പോർട്ട് പോലും വന്നിട്ടില്ല എന്നോർക്കണം. ആ പെൺകുട്ടി നിലവിൽ ചാനലിനു എതിരെ ഒരു പരാതിയും നൽകിയിട്ടില്ല. അവിടുത്തെ ജീവനക്കാർക്ക് എതിരെയാണ് പരാതി നൽകിയത്. ഇനി ആരെങ്കിലും മാറി നിൽക്കണം എങ്കിൽ തന്നെ അത് കുറ്റാരോപിതർ അല്ലെ മാറി നിൽക്കണ്ടത്?

കോടതി വിധി വാങ്ങി അവിടെ തിരികെ ജോലിക്ക് കയറുകയും സഹപ്രവർത്തകയെ അകാരണമായി പുറത്തു നിർത്തുന്നതിൽ പ്രതികരിക്കുക പോലും ചെയ്യാത്ത നീതി -ന്യായ ബോധത്തിന്റെ കുത്തക എടുത്തിട്ടുള്ള ധീര പുരുഷന്മാരെ നമിക്കുന്നു ! അവരുടെ സൈബർ പിന്തുനക്കാരെയും എല്ലാവര്ക്കും സന്തോഷിക്കാം. ഇപ്പോൾ ചാനൽ വീണ്ടും സമാനജാതിക്കാരുടെ ഇടമായി മാറിയല്ലോ. കിടന്നുറങ്ങുമ്പോൾ പോലും ജാതിയെ കൈവിടാത്ത നമ്മുടെ ഈ വൃത്തികെട്ട നാടുണ്ടല്ലോ അത് നന്നാവാൻ പോണില്ല.

പട്ടിക ജാതി -വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം ബുക്ക് ചെയ്ത ഒരു കേസിൽ ആരോപിതര്ക് എങ്ങിനെ ജാമ്യം കിട്ടിയെന്നത് ഒരു പ്രധാനപ്പെട്ട ചോദ്യം ആണ്. സർക്കാർ കേസ് എടുക്കാൻ തീരുമാനിച്ച അതെ ജാഗ്രത കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിലും ഇരയുടെ തുടർന്നുള്ള അന്തസ്സോടെയുള്ള ജീവിതം ഉറപ്പു വരുത്തുന്നതിലും കാണിക്കണം. ഇക്കാര്യത്തിലെ നിയമ വശങ്ങൾ ആരെങ്കിലും വകീലന്മാർ ഒന്ന് പറഞ്ഞു തരണം.

കേരളത്തിലെ ദളിത് ,സ്ത്രീ പ്രവർത്തകരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ക്ഷണിക്കുകയാണ് . ഇതുമായി ബന്ധപ്പെട്ടു നമുക്ക് എന്ത് ചെയ്യാൻ പറ്റും ? അവൾക്കു അന്തസ്സോടെ അഭിമാനത്തോടെ പണിയെടുക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് നമ്മടെ ഓരോരുത്തരുടെയും കടമയാണ്.