- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയലുകളിൽ അവസരം കിട്ടാൻ കിടക്ക പങ്കിടേണ്ടി വരാറുണ്ടോ? പുതുമുഖങ്ങൾ ഇടിച്ചുകയറുന്ന മലയാള സീരീയൽ വ്യവസായത്തെ കുറിച്ച് തുറന്നടിക്കുന്നു 'പരസ്പര'ത്തിലെ പത്മാവതിയമ്മ എന്ന രേഖ സതീഷ്
തിരുവനന്തപുരം: രേഖ സതീഷിനെ മിനി സ്‌ക്രീൻ പ്രേക്ഷകർക്കെല്ലാമറിയാം. പ്രത്യേകിച്ച് പരസ്പരം സീരിയലിന്റെ പ്രേക്ഷകർക്ക്. സീരിയൽ നടി എന്ന നിലയിലുള്ള ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ നൽകിയ അഭിമുഖത്തിൽ രേഖ സംസാരിക്കുന്നു.നല്ല സമ്മർദ്ദമുള്ള ജോലിയാണെങ്കിലും വിരസമല്ല അഭിനയം. പുതുമുഖങ്ങൾക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാം.പുതിയ സീരിയലുകൾക്കായി വരുന്ന പുതുമുഖങ്ങളെ ഞാൻ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോൾ, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും.പ്രേക്ഷകർ എല്ലായ്‌പോഴും rപുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്.ധാരാളം മീഡിയ ഹൗസുകൾ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങൾക്ക് അവസരവുമുണ്ട്. സീരിയലുകളിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോയെന്ന ചോദ്യത്തിനും രേഖയ്ക്ക് ഉത്തരമുണ്ട്. സിനിമകളിൽ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയൽ വ്യവസായത്തിൽ അത്തരമൊന്ന് എന്റെ അറിവിൽ ഇല്ല. പലതവണ ഓഡിഷൻ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.റോളുകൾക്ക് വേണ്ടി അഡ്
തിരുവനന്തപുരം: രേഖ സതീഷിനെ മിനി സ്‌ക്രീൻ പ്രേക്ഷകർക്കെല്ലാമറിയാം. പ്രത്യേകിച്ച് പരസ്പരം സീരിയലിന്റെ പ്രേക്ഷകർക്ക്. സീരിയൽ നടി എന്ന നിലയിലുള്ള ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിൽ നൽകിയ അഭിമുഖത്തിൽ രേഖ സംസാരിക്കുന്നു.നല്ല സമ്മർദ്ദമുള്ള ജോലിയാണെങ്കിലും വിരസമല്ല അഭിനയം.
പുതുമുഖങ്ങൾക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാം.പുതിയ സീരിയലുകൾക്കായി വരുന്ന പുതുമുഖങ്ങളെ ഞാൻ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോൾ, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും.പ്രേക്ഷകർ എല്ലായ്‌പോഴും rപുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്.ധാരാളം മീഡിയ ഹൗസുകൾ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങൾക്ക് അവസരവുമുണ്ട്.
സീരിയലുകളിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോയെന്ന ചോദ്യത്തിനും രേഖയ്ക്ക് ഉത്തരമുണ്ട്. സിനിമകളിൽ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയൽ വ്യവസായത്തിൽ അത്തരമൊന്ന് എന്റെ അറിവിൽ ഇല്ല. പലതവണ ഓഡിഷൻ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.റോളുകൾക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യമില്ല.യഥാർഥ പ്രതിഭയുണ്ടെങ്കിൽ, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, രേഖ പറഞ്ഞു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ്. സീരിയലിൽ പത്മാവതിയമ്മ എന്ന അമ്മായിയമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്. പരമ്പര തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്.