- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
റെക്കി എന്ന ഔഷധരഹിത ചികിത്സാ സമ്പ്രദായം - ഡോ. വി. ശശിധരൻ മേനോൻ
ഇന്ന് പലതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങൾ നമുക്ക് പരിചിതമാണ്. പലതരം മരുന്നുകൾ പരീക്ഷക്കപ്പെടുകയും പുതിയതരം ചികിസ്താരീതികൾ ഉടലെടുക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് റെക്കി എന്ന ഔഷധരഹിത ചികിത്സാരീതിക്കും പ്രാധാന്യമേറുന്നത്. മരുന്നുകൾ പ്രയോഗിക്കുന്നില്ലാ എന്നു മാത്രമല്ല ഒരു മനുഷ്യന്റെ ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളെയും സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ് 'റെക്കി' എന്ന പേരിലറിയപ്പെടുന്ന ഔഷധരഹിത രോഗചികിത്സാ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാന ഗുണം. ഈ സ്വാധീനം മനുഷ്യന്റെ ന•യെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നാണ് അതിലും വിശേഷമായ കാര്യം. മനുഷ്യജീവിതമാണ് റെക്കിയുടെ പ്രവർത്തനമേഖല. മനുഷ്യ ന•യാണ് റെക്കിയുടെ ലക്ഷ്യം. മനുഷ്യമനസ്സിനെ ഫലപ്രദമായി സ്വാധീനിക്കുവാനുള്ള റെക്കിയുടെ കഴിവിനെ വെല്ലുവാൻ ഇന്നു നിലവിലുള്ള മറ്റേതൊരു ചികിത്സാസമ്പ്രദായത്തിനും സാദ്ധ്യമല്ല എന്ന് എന്റെ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് ഉറക്കെപ്പറയുവാൻ കഴിയും. മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളിൽ ഏറിയപങ്കും മനോജന്യമാണ് എന്ന് ആധുനിക
ഇന്ന് പലതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങൾ നമുക്ക് പരിചിതമാണ്. പലതരം മരുന്നുകൾ പരീക്ഷക്കപ്പെടുകയും പുതിയതരം ചികിസ്താരീതികൾ ഉടലെടുക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് റെക്കി എന്ന ഔഷധരഹിത ചികിത്സാരീതിക്കും പ്രാധാന്യമേറുന്നത്. മരുന്നുകൾ പ്രയോഗിക്കുന്നില്ലാ എന്നു മാത്രമല്ല ഒരു മനുഷ്യന്റെ ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളെയും സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ് 'റെക്കി' എന്ന പേരിലറിയപ്പെടുന്ന ഔഷധരഹിത രോഗചികിത്സാ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാന ഗുണം. ഈ സ്വാധീനം മനുഷ്യന്റെ ന•യെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നാണ് അതിലും വിശേഷമായ കാര്യം. മനുഷ്യജീവിതമാണ് റെക്കിയുടെ പ്രവർത്തനമേഖല. മനുഷ്യ ന•യാണ് റെക്കിയുടെ ലക്ഷ്യം.
മനുഷ്യമനസ്സിനെ ഫലപ്രദമായി സ്വാധീനിക്കുവാനുള്ള റെക്കിയുടെ കഴിവിനെ വെല്ലുവാൻ ഇന്നു നിലവിലുള്ള മറ്റേതൊരു ചികിത്സാസമ്പ്രദായത്തിനും സാദ്ധ്യമല്ല എന്ന് എന്റെ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് ഉറക്കെപ്പറയുവാൻ കഴിയും. മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളിൽ ഏറിയപങ്കും മനോജന്യമാണ് എന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യൻ വളരെ കരുതലോടെ നിയന്ത്രിക്കേണ്ട പ്രവർത്തനമാണ് അവന്റെ മനസ്സിൽ നടക്കുന്നത്. അതുപോലെ, ശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ മാറ്റുന്നത് മനുഷ്യശരീരം തന്നെയാണെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് നമ്മെ പഠിപ്പിച്ചത്. പക്ഷേ, ശരീരത്തെ പിടികൂടുന്ന രോഗാവസ്ഥയെ എന്തുകൊണ്ട് ശരീരത്തിനു മാറ്റാൻ കഴിയുന്നില്ല എന്നതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ, ആ അന്വേഷണം ചെന്നവസാനിക്കുന്നത് മനുഷ്യമനസ്സിൽ തന്നെയായിരിക്കും.
ശരീരത്തിൽ രോഗാവസ്ഥ സൃഷ്ടിക്കാനും, പിടിപെട്ട രോഗത്തെ മാറ്റാൻ ശരീരം നടത്തുന്ന പരിശ്രമങ്ങൾക്കു തടസ്സങ്ങൾ സൃഷ്ടിക്കാനും കാരണമാകുന്ന മനസ്സിനെ, മനുഷ്യന്റെ സഹജാവസ്ഥയായ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അടിത്തറയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരേ ഒരു ഉപാധിയാണ് റെക്കി.
Book Title (Category) :Rekki:Swayam Anushtikkavunna Aushadharehitha Chikitsa
Author:Dr.V.Sasidharan Menon
Publisher:DC Life
ISBN :9788126450169
Price :90