- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കനത്ത തണുപ്പിൽ പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ; വരുന്ന ദിവസങ്ങളിലും അതിശൈത്യം ഉറപ്പ്; ബഹ്റിനും കൊടുംതണുപ്പിന്റെ പിടിയിൽ
ഗൾഫ് രാജ്യങ്ങളിൽ പിടിമുറിക്കിയിരിക്കുന്ന അതിശൈത്യം ബഹ്‌റിനെയും വലക്കുന്നു. രാജ്യത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന കഠിനമായ തണുപ്പിൽ ജനജീവിതം ദുസ്സഹമായിരിക്കുക യാണ്.വീശിയടിക്കുന്ന കാറ്റ് തണുത്ത കാലാവസ്ഥയുടെ ആഘാതം വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 10 ഡിഗ്രിയും കൂടിയ ചൂട് 16 ഡിഗ്രിയുമായിരുന്നു.

വരും ദിവസങ്ങളിൽ താപനില വീണ്ടും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കൊടുംതണുപ്പും വീശിയടിക്കുന്ന ശീതക്കാറ്റും കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. താപനില വീണ്ടും താഴ്ന്നാൽ ജനജീവിതം കൂടുതൽ ദുസഹമാകും.
ശൈത്യം കടുത്തതോടെ ശീതകാല ടൂറിസത്തിന്റെ ഭാഗമായി സാക്കീറിൽ ഒരുക്കിയ ടെന്റുകളിൽ ക്യാന്പിങ്ങിന് ആളുകളുടെ പ്രവാഹം തുടങ്ങി
Next Story