- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്ന് രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷമുണ്ടായ വയറുവേദന കാരണം ഓഫീസിൽ പോയില്ല; അമേരിക്കയ്ക്ക് പോകാനുള്ള വിസ വാങ്ങാൻ ഭാര്യയ്ക്കൊപ്പം പോസ്റ്റോഫീസിൽ എത്തിയപ്പോൾ കാത്തിരിപ്പിനിടെ കുഴഞ്ഞുവീണു; ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി എഞ്ചിനീയറുടെ വേർപാട് വിശ്വസിക്കാനാകാതെ ബന്ധുക്കൾ
ദുബായ്: ജീവിതത്തിന്റെ പാതി പോലും കടക്കും മുമ്പേ വിടവാങ്ങൽ. അതാണ് റാന്നി സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ കാത്തിരുന്നത്. അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ടിലു മാമ്മൻ തോമസ്. വിസ് സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് ഏറ്റുവാങ്ങും മുമ്പ് ദുബായ് പോസ്റ്റ് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ ടിലുവിന്റെ ഭാര്യ ഫെബിയും ഒപ്പമുണ്ടായിരുന്നു.ഇരുവരും പാസ്‌പോർട്ട് സ്വീകരിക്കാനായി എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.കാർഡിയാക് അറസ്റ്റാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസിന്റെ മകൻ ടിലു മാമ്മൻ തോമസ് (33) ആണ് മരിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച് കമ്പനിയിൽ എഞ്ചിനീയറായ ടിലു അമേരിക്കയിലേക്ക് കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ് തിങ്കളാഴ്ച രാവിലെ ഹോർ അൽ അൻസ് പോസ്റ്റ് ഓഫീസിലെത്തിയത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക

ദുബായ്: ജീവിതത്തിന്റെ പാതി പോലും കടക്കും മുമ്പേ വിടവാങ്ങൽ. അതാണ് റാന്നി സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ കാത്തിരുന്നത്. അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ടിലു മാമ്മൻ തോമസ്. വിസ് സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് ഏറ്റുവാങ്ങും മുമ്പ് ദുബായ് പോസ്റ്റ് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ടിലുവിന്റെ ഭാര്യ ഫെബിയും ഒപ്പമുണ്ടായിരുന്നു.ഇരുവരും പാസ്‌പോർട്ട് സ്വീകരിക്കാനായി എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.കാർഡിയാക് അറസ്റ്റാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസിന്റെ മകൻ ടിലു മാമ്മൻ തോമസ് (33) ആണ് മരിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച് കമ്പനിയിൽ എഞ്ചിനീയറായ ടിലു അമേരിക്കയിലേക്ക് കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ് തിങ്കളാഴ്ച രാവിലെ ഹോർ അൽ അൻസ് പോസ്റ്റ് ഓഫീസിലെത്തിയത്.
കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.തലേന്നാൾ, പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് കാരണം വയറ്റിൽ സുഖമില്ലാത്തതിനാൽ ടിലു തിങ്കളാഴ്ച ഓഫീസിൽ പോയിരുന്നില്ല.വയറ്റ്‌നോവല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. കുടുംബത്തിലും ആർക്കും ഹൃദ്രോഗ ചരിത്രമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് വിസ് സ്റ്റാമ്പ് ചെയ്തതായി യുവദമ്പതികൾക്ക് വിവരം ലഭിച്ചത്. ഇതേ തുടർന്നാണ് ഹോർ അൻസ് പോസ്റ്റ് ഓഫീസിലേക്ക് ഇരുവരും പോയത്.പാസ്‌പോർട്ട് ശേഖരിക്കാൻ വേണ്ടി നിൽക്കുമ്പോഴാണ് രാവിലെ 11.30 ഓടെ നെഞ്ചുവേദനയുണ്ടായി കുഴഞ്ഞുവീണു.അബുദാബിയിലാണ് ടിലു വളർന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും അവിടെയാണ് താമസം.
മുഹൈസിനയിലെ എംബാമിങ് സെന്ററിൽ നടന്ന സംസ്‌കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കുചേർന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റാന്നി എടമുറി എബനസേർ മാർത്തോമാ പള്ളിയിൽ നടക്കും.അമേരിക്കയിലുള്ള ഭാര്യാബന്ധുക്കൾ വരാൻ വേണ്ടിയാണ് സംസ്‌കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. നാലു വയസുള്ള എലിസബത്ത്, ഒന്നര വയസുകാരൻ ഗബ്രിയേൽ എന്നിവർ മക്കളാണ്.

