- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്കോടി യോഗ്യത നേടി അമേരിക്കൻ റിലേ ടീം; ബാറ്റൺ തട്ടിത്തെറിപ്പിച്ചതിന്റെ പേരിൽ ബ്രസീലിനെ അയോഗ്യരാക്കി അമേരിക്കൻ ടീമിനെ വിജയിപ്പിച്ചത് ഒറ്റയ്ക്ക് മത്സരിപ്പിച്ച്
മത്സരത്തിനിടെ ബാറ്റൺ കൈമാറുന്നതിൽ പരാജയപ്പെട്ട് ഓട്ടം പൂർത്തായാക്കാനാവാതിരുന്ന അമേരിക്കൻ വനിതാ ടീമിന് അപ്പീലിലൂടെ യോഗ്യത. ഓട്ടത്തിനിടെ ബ്രസീൽ താരം ബാറ്റൺ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന അലിസൺ ഫെലിക്‌സിന്റെ വാദം അംഗീകരിച്ച സംഘാടകർ, അമേരിക്കൻ ടീമിനെ ഒറ്റയ്ക്ക് മത്സരിപ്പിച്ചാണ് യോഗ്യത നൽകിയത്. 4-100 മീറ്റർ വനിതാ റിലേ ഹീറ്റ്‌സിനിടെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. മൂന്നാമത്തെ ഓട്ടക്കാരി ഇംഗ്ലീഷ് ഗാർഡ്‌നർക്ക് ബാറ്റൺ കൈമാറാൻ ശ്രമിക്കുന്നതിനിടെ ബ്രസീൽ താരം കൈമുട്ടുകൊണ്ട് ബാറ്റൺ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് ഫെലിക്‌സ് പരാതിപ്പെട്ടത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട സംഘാടകർ ബ്രസീൽ ടീമിനെ അയോഗ്യരാക്കുകയും ചെയ്തു. ബ്രസീൽ താരം കയുസ വെനാൻസിയോയാണ് ഫെലിക്‌സ് ഓടിയ ട്രാക്കിലേക്ക് കയറിയതും ബാറ്റൺ തട്ടിത്തെറിപ്പിച്ചതും. ഇതേത്തുടർന്നാണ് അമേരിക്കൻ ടീമിനോട് വീണ്ടും ട്രാക്കിലിറങ്ങാൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഒപ്പം മത്സരിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് ട്രാക്കിലിറങ്ങി ഓടിയ അമേരിക്കൻ ടീം 4
മത്സരത്തിനിടെ ബാറ്റൺ കൈമാറുന്നതിൽ പരാജയപ്പെട്ട് ഓട്ടം പൂർത്തായാക്കാനാവാതിരുന്ന അമേരിക്കൻ വനിതാ ടീമിന് അപ്പീലിലൂടെ യോഗ്യത. ഓട്ടത്തിനിടെ ബ്രസീൽ താരം ബാറ്റൺ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന അലിസൺ ഫെലിക്‌സിന്റെ വാദം അംഗീകരിച്ച സംഘാടകർ, അമേരിക്കൻ ടീമിനെ ഒറ്റയ്ക്ക് മത്സരിപ്പിച്ചാണ് യോഗ്യത നൽകിയത്.
4-100 മീറ്റർ വനിതാ റിലേ ഹീറ്റ്‌സിനിടെയാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. മൂന്നാമത്തെ ഓട്ടക്കാരി ഇംഗ്ലീഷ് ഗാർഡ്‌നർക്ക് ബാറ്റൺ കൈമാറാൻ ശ്രമിക്കുന്നതിനിടെ ബ്രസീൽ താരം കൈമുട്ടുകൊണ്ട് ബാറ്റൺ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് ഫെലിക്‌സ് പരാതിപ്പെട്ടത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട സംഘാടകർ ബ്രസീൽ ടീമിനെ അയോഗ്യരാക്കുകയും ചെയ്തു. ബ്രസീൽ താരം കയുസ വെനാൻസിയോയാണ് ഫെലിക്‌സ് ഓടിയ ട്രാക്കിലേക്ക് കയറിയതും ബാറ്റൺ തട്ടിത്തെറിപ്പിച്ചതും.
ഇതേത്തുടർന്നാണ് അമേരിക്കൻ ടീമിനോട് വീണ്ടും ട്രാക്കിലിറങ്ങാൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഒപ്പം മത്സരിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് ട്രാക്കിലിറങ്ങി ഓടിയ അമേരിക്കൻ ടീം 41.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.
നേരത്തെ നടന്ന ഹീറ്റ്‌സിൽ ഏറ്റവും കുറഞ്ഞ സമയം കുറിച്ച ചൈനീസ് ടീമിനെ മറികടക്കേണ്ട ആവശ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. 42.70 സെക്കൻഡിലാണ് ചൈനീസ് ടീം റിലേയിൽ ഫിനിഷ് ചെയ്തത്. ഫൈനലിൽ മത്സരിക്കാൻ അവസരം കിട്ടിയതിൽ താൻ ഏറെ സന്തുഷ്ടയാണെന്ന് അലിസൺ ഫെലിക്‌സ് പിന്നീട് പറഞ്ഞു.
ഒറ്റയ്ക്ക് അമേരിക്കൻ ടീം മത്സരിക്കുന്നത് കണ്ട കാണികളിൽനിന്ന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചിലർ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചപ്പോൾ, മറ്റുചിലർ കാര്യമറിയാതെ വാ പൊളിച്ചിരിക്കുകയായിരുന്നു. ഒളിമ്പിക് ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.