- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
31 വരെ കണക്ഷൻ എടുത്തവർക്ക് മാർച്ച് 31 വരെ ഡാറ്റയും വോയിസ് കോളും സൗജന്യമായി ലഭിക്കുന്നത് ഒരു ജിബി വരെ മാത്രം; സ്പീഡ് കുറയുമ്പോൾ പരിഹാരം വ്യത്യസ്ത ഡാറ്റാ പാക്കേജുകൾ മാത്രം; സൗജന്യം നൽകി കോടികൾ നഷ്ടപ്പെടുത്തിയ ജിയോ ഇനി ഉപഭോക്താക്കളെ കൊള്ളയടിക്കാൻ തുടങ്ങും: ബില്ലുകൾ ഇടയ്ക്കിടെ നോക്കി വൻ ചതിയിൽ നിന്നും കര കയറുക
മുംബൈ: 4ജി രംഗത്തേക്ക് റിലയൻസിന്റെ മുകേഷ് അംബാനിയുടെ ചുവടുവെയ്പ്പ് ചരിത്രപരം തന്നെയായിരുന്നു. ആളുകൾക്ക് തീർത്തും സൗജന്യമായി കണക്ഷൻ നൽകി ഇന്റർനെറ്റ് എത്തിച്ച മുകേഷ് അംബാനി ചുരുങ്ങിയ ദിവസം കൊണ്ട് ഏറ്റവും അധികം ആളുകൾ ഉപയോഗിച്ച സ്റ്റാർട്ടപ്പ് ആക്കി മാറ്റുകയായിരുന്നു. എന്തായലും റിലയൻസിന്റെ സൗജന്യം ആവോളം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളെ ഇനി കാത്തിരിക്കുന്നത് പോക്കറ്റു കീറുന്ന ബില്ലുകളാകും. കാരണം ജിയോയുടെ വെൽക്കം ഓഫറുകൾ ഡിസംബർ 31 അർധരാത്രി അവസാനിച്ചു. 4ജി ഡേറ്റയും വോയിസ് കോളും 2017 മാർച്ച് 31 വരെ സൗജന്യമായി തുടരുമെങ്കിലും ചില അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കമ്പനി ലാബകരമാക്കാനുള്ള ദൗത്യം തുടുങ്ങിയത്. ജനുവരി 1 മുതൽ ഹാപ്പി ന്യൂ ഇയർ ഓഫറിലൂടെയാണ് മാർച്ച് 31 വരെ ഡേറ്റയും വോയിസ് കോളും സൗജന്യമായി തുടരുന്നത്. ഈ ഓഫർ ഡിസംബർ നാലിനാണു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഡിസംബർ നാലിനു മുൻപായി ജിയോ സിം സ്വന്തമാക്കിയ വെൽകം ഓഫർ ഉപയോക്താക്കളെല്ലാം ജനുവരി ഒന്നുമുതൽ പുതിയ ഓഫറിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെടുമ
മുംബൈ: 4ജി രംഗത്തേക്ക് റിലയൻസിന്റെ മുകേഷ് അംബാനിയുടെ ചുവടുവെയ്പ്പ് ചരിത്രപരം തന്നെയായിരുന്നു. ആളുകൾക്ക് തീർത്തും സൗജന്യമായി കണക്ഷൻ നൽകി ഇന്റർനെറ്റ് എത്തിച്ച മുകേഷ് അംബാനി ചുരുങ്ങിയ ദിവസം കൊണ്ട് ഏറ്റവും അധികം ആളുകൾ ഉപയോഗിച്ച സ്റ്റാർട്ടപ്പ് ആക്കി മാറ്റുകയായിരുന്നു. എന്തായലും റിലയൻസിന്റെ സൗജന്യം ആവോളം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളെ ഇനി കാത്തിരിക്കുന്നത് പോക്കറ്റു കീറുന്ന ബില്ലുകളാകും. കാരണം ജിയോയുടെ വെൽക്കം ഓഫറുകൾ ഡിസംബർ 31 അർധരാത്രി അവസാനിച്ചു. 4ജി ഡേറ്റയും വോയിസ് കോളും 2017 മാർച്ച് 31 വരെ സൗജന്യമായി തുടരുമെങ്കിലും ചില അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കമ്പനി ലാബകരമാക്കാനുള്ള ദൗത്യം തുടുങ്ങിയത്.
ജനുവരി 1 മുതൽ ഹാപ്പി ന്യൂ ഇയർ ഓഫറിലൂടെയാണ് മാർച്ച് 31 വരെ ഡേറ്റയും വോയിസ് കോളും സൗജന്യമായി തുടരുന്നത്. ഈ ഓഫർ ഡിസംബർ നാലിനാണു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഡിസംബർ നാലിനു മുൻപായി ജിയോ സിം സ്വന്തമാക്കിയ വെൽകം ഓഫർ ഉപയോക്താക്കളെല്ലാം ജനുവരി ഒന്നുമുതൽ പുതിയ ഓഫറിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെടുമ്പോൾ ജിയോയുടെ സേവനത്തിനു തടസമോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടുണ്ട്.
വെൽകം ഓഫറിൽ ദിവസേന നാലു ജിബി 4ജി ഡേറ്റയാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ജനുവരി ഒന്നു മുതൽ സൗജന്യമായി ഒരു ജിബി മാത്രമായിരിക്കും ലഭിക്കുക. ഈ പരിധി കഴിയുന്നതോടെ ഡേറ്റ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. ഇതോടെ സ്വാഭാവികമായും കൂടുതൽ ഡാറ്റ ചെയ്യേണ്ടി വരും. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കായി വ്യത്യസ്ത ബൂസ്റ്റർ പായ്ക്കുകൾ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ടിവി 51ലൂടെ ഒരു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും എസ്ടിവി 301ലൂടെ 6ജിബി ഡേറ്റ 28 ദിവസത്തേക്കും ഉപയോക്താക്കൾക്കു സ്വന്തമാക്കാം.
എന്നാൽ സൗജന്യ ഡാറ്റവോയ്സ് ഓഫർ നീട്ടി നൽകിയത് സംബന്ധിച്ച് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിലയൻസ് ജിയോ ഇൻഫോകോമിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സൗജന്യ ഓഫറുകൾക്ക് 90 ദിവസത്തിൽ കൂടുതൽ ദൈർഘ്യം പാടില്ലെന്ന നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ട്രായ് വിശദീകരണം ചോദിച്ചത്. ഇതിന് ഓഫറുകളിൽ വ്യത്യാസമുണ്ടെന്ന് ജിയോ മറുപടി നൽകിയിട്ടുണ്ട്.
ഡിസംബർ 31, 2017 വരെ എല്ലാ ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും. സിനിമ, ടിവി ഷോകൾ, പാട്ട് എന്നിവ ആസ്വദിക്കുന്നതിനും വോയിസ് കോളിനും അടുത്ത വർഷാവസാനം വരെ പണം മുടക്കേണ്ടി വരില്ല. മാർച്ച് 31നകം 100 മില്യൺ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ജിയോയുടെ ഡേറ്റ സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയരുന്നുണ്ട്. പെയ്ഡ് പ്ലാൻ ആരംഭിക്കുന്നതോടെ ജിയോ ചില ഉപയോക്താക്കളെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നു.
ജിയോയുടെ വരവോടു കൂടി പ്രതിസന്ധിയിലായ മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ നിരക്കുകൾ കുറയ്ക്കുമെന്നു സൂചനയുണ്ട്. 2017 ആദ്യ മൂന്നു മാസത്തിനുള്ളിൽ തന്നെ നിരക്കു കുറയ്ക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സ്വയം മെച്ചപ്പെടാനുള്ള സമയ പരിധിയാണ് ന്യൂ ഇയർ ഓഫറിലൂടെ ജിയോയുടെ മുന്നിലുള്ളത്. ഡേറ്റ സ്പീഡിൽ മുന്നിൽ നിൽക്കുന്ന എയർടെൽ, വോഡഫോൺ കമ്പനികളോടു മൽസരിക്കുന്നതിന് ജിയോയ്ക്കു ഡേറ്റ സ്പീഡ് കൂട്ടിയേ തീരൂ.