- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോയുടെ സൗജന്യ ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഒരു മാസം വരെ കാത്തിരിക്കേണ്ട; ഇപ്പോഴെ നിങ്ങളുടെ താത്പര്യം രജിസ്റ്റർ ചെയ്യാം: പുതിയ ജിയോ ഫോൺ വാങ്ങാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജിയോയുടെ സൗജന്യഫോൺ വാങ്ങാൻ താത്പര്യമുള്ളവർ ഇനി ഒരു മാസംവരെ കാത്തിരിന്നു മുഷിയേണ്ട. താത്പര്യമുള്ളവർക്ക് ഇപ്പോഴെ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ഫോണിനായി രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 24 മുതൽ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കുംവിൽപന. ഫോണിന്റെ ഔദ്യോഗിക വിൽപ്പന സെപ്റ്റംബറിൽ ആയിരിക്കും ആരംഭിക്കുക. അതേസമയം ഫോൺ ബുക്ക് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റിലൂടെ ഇപ്പോഴെ ഒരുക്കിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ ഡോട്ട് കോം സന്ദർശിച്ച് നിങ്ങൾക്കും ഫോൺ ഉറപ്പിക്കാം. സൈറ്റിൽ എത്തുമ്പോൾതന്നെ നിങ്ങൾക്ക് 'Keep Me posted' എന്ന ബാനർ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരും ഈമെയിൽ ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കണം. ഈ ഫോം പൂരിപ്പിച്ചുകഴിഞ്ഞാൽ ഉടൻ നിങ്ങളുടെ ഇൻബോക്‌സിലേക്ക് ഇമെയിൽ നോട്ടിഫിക്കേഷനും ഫോണിലേക്ക് എസ്എംഎസും വരും. ഇതായിരിക്കും നിങ്ങൾ ബുക്ക് ചെയ്തതിനുള്ള കൺ
ജിയോയുടെ സൗജന്യഫോൺ വാങ്ങാൻ താത്പര്യമുള്ളവർ ഇനി ഒരു മാസംവരെ കാത്തിരിന്നു മുഷിയേണ്ട. താത്പര്യമുള്ളവർക്ക് ഇപ്പോഴെ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ഫോണിനായി രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 24 മുതൽ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു.ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കുംവിൽപന. ഫോണിന്റെ ഔദ്യോഗിക വിൽപ്പന സെപ്റ്റംബറിൽ ആയിരിക്കും ആരംഭിക്കുക.
അതേസമയം ഫോൺ ബുക്ക് ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റിലൂടെ ഇപ്പോഴെ ഒരുക്കിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ ഡോട്ട് കോം സന്ദർശിച്ച് നിങ്ങൾക്കും ഫോൺ ഉറപ്പിക്കാം. സൈറ്റിൽ എത്തുമ്പോൾതന്നെ നിങ്ങൾക്ക് 'Keep Me posted' എന്ന ബാനർ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരും ഈമെയിൽ ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കണം.
ഈ ഫോം പൂരിപ്പിച്ചുകഴിഞ്ഞാൽ ഉടൻ നിങ്ങളുടെ ഇൻബോക്‌സിലേക്ക് ഇമെയിൽ നോട്ടിഫിക്കേഷനും ഫോണിലേക്ക് എസ്എംഎസും വരും. ഇതായിരിക്കും നിങ്ങൾ ബുക്ക് ചെയ്തതിനുള്ള കൺഫൊർമേഷൻ. ഇതോടെ നിങ്ങളും പുതിയ ജിയോ ഫോണിന്റെ ഉപഭോക്താവായി.
ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ജൂലൈ 21നാണ് ഏവരെയും ഞെട്ടിച്ച് റിലയൻസ് സൗജന്യ നിരക്കിൽ ജിയോ 4ജി ഫോൺ പുറത്തിറക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. 1500 രൂപ ആദ്യം ഈ ഫോണിനായി മുടക്കണം. ഇത് ഒരു ഡപ്പോസിറ്റാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ പണം ഉപഭോക്താക്കൾക്ക് തിരികെ കിട്ടുന്നതായിരിക്കും.