ദുബായ്: മാരകമായ രോഗത്തിനടിമപ്പെട്ടു ചികിത്സക്കായി പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്ന തലക്കശ്ശേരി ലക്ഷം വീട് കോളനിയിലെ കാർത്തിയാനിക്ക്. ാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പൂർവ്വവിദ്യാർത്ഥി പ്രവാസി കൂട്ടായ്മ. ചികിത്സാ സഹായം മദ്രസ്സപ്രസിഡന്റ് സി പീ റഷീദ്, സാമൂഹ്യ പ്രവർത്തകരായ അഡ്വക്കറ്റ് വി രാജേഷ് ,സി പി മുഹമ്മദ്, കൂട്ടായ്മയുടെ ചെയർമെൻ സി പി ശംസുദ്ധീൻ, അസീസ് കോട്ടയിൽഎന്നിവർ ചേർന്ന് കാർത്യാനിയുടെ വീട്ടിലെത്തി കൈമാറി.

ഹൃദ്രോഗം ബാധിച്ചുശസ്ത്രക്രിയ കഴിഞ്ഞ കാർത്യാനിക്കു തുടർ പരിശോധനയിൽ മറ്റ് മാരകമായ രോഗംകൂടി കണ്ടെത്തുകയായിരുന്നു. നിർധനയായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന ഈപാവം സ്ത്രീക്കു അത് വലിയ ഒരു ആഘാതം തന്നെ ആയിരുന്നു. നാട്ടുകാരുടെയുംമറ്റും സഹായമായിരുന്നു ചെറിയ ആശ്വാസം. ജോലിക്കു പോകാൻ കഴിയാതെയായതോടെകൂടുതൽ ബുദ്ധിമുട്ടിലായി . അതിനിടയിയിൽ ഈ കൂട്ടായ്മ സഹായവുമായി എത്തിയത്‌വളരെ ആശ്വാസമായി.

അതെ പോലെ തന്നെ രണ്ടു വൃക്കകളും തകറാറിലായ തലക്കശ്ശേരിയിൽ തന്നെയുള്ള അമ്പലത്തു വീട്ടിൽ മുസ്തഫ എന്ന ചെറുപ്പക്കാരനും വൃക്ക മാറ്റിവെക്കാൻസഹായവുമായി ഈ കൂട്ടായ്മ രംഗത്തുണ്ടായിരുന്നു. വ്യക്ക മാറ്റി വച്ച ശഷംഅദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കയാണ്. രോഗികളുംവിധവകളും നിരാലംബരുമായ നാല്പതിലധികം പേർക്ക് മാസാന്ത സഹായം എത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും നാട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കുവാൻസംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും കൂട്ടായ്മയുടെ രക്ഷാധികാരിയായ
കെ സി അബൂബക്കർ പറഞ്ഞു. ഈകൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരവുംശ്രദ്ധേയവുമായി മാറികൊണ്ടിരിക്കുകയാണ്.